
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
അബുദാബി: ഡിജിറ്റല്‍ മാധ്യമ രംഗത്ത് ചുരുങ്ങിയ കാലയളവില്‍ ഗള്‍ഫ് മേഖലയില്‍ ശ്രദ്ധേയമായ സ്ഥാനമുറിപ്പിച്ച ഗള്‍ഫ് ചന്ദ്രിക മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് മാര്‍ച്ച് 10 മുതല്‍ ആരംഭിക്കും. ഇ പത്രവും വീഡിയോസും ഷോര്‍ട്ട്സും ഉള്‍പ്പെടെ വാര്ത്താവഴിയില് വേറിട്ട ശബ്ദവുമായി പ്രവാസികള്‍ക്കിടയില്‍ ഇടംപിടിച്ച ഗള്‍ഫ് ചന്ദ്രിക അതിന്റെ ആപ്പ് ഇതിനകം ലോഞ്ച് ചെയ്തിട്ടുണ്ട്. ആപ്പിന്റെ പ്രചാരണത്തിനായി യുഎഇ കെഎംസിസി പ്രത്യേക കാമ്പയിന് പ്രഖ്യാപിച്ചിരിക്കുകയാണ്. കെഎംസിസി സംസ്ഥാന, ജില്ലാ,മണ്ഡലം കമ്മിറ്റികള്‍ ഇതിനായി പ്രത്യക പദ്ധതികള്‍ ആവിഷ്കരിക്കും. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഗള്‍ഫ് ചന്ദ്രിക വായനക്കാര്‍ക്ക് ഒരു പ്ലാറ്റ്ഫോമില്‍ തന്നെ ഇ പത്രവും സോഷ്യല്‍ മീഡിയ പേജുകളും വെബ്സൈറ്റും വായിക്കാനും കാണാനും കഴിയും.