സൈക്കിള് യാത്രക്കാര്ക്കായി മൂന്ന് മാസത്തെ ബോധവത്കരണം
ദുബൈ : സാഹിത്യത്തിലും കലയിലുമുള്ള ഗ്രേറ്റ് അറബ് മൈന്ഡ്സ് അവാര്ഡിന് ഇറാഖി ആര്ട്ടിസ്റ്റ് ദിയ അല് അസാവി അര്ഹനായി. അവാര്ഡ് പ്രഖ്യാപിച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം അസാവിക്ക് അഭിനന്ദനങ്ങള് നേര്ന്നു. ലോകത്തിലെ ഏറ്റവും പ്രമുഖ മ്യൂസിയങ്ങളിലും എക്സിബിഷനുകളിലും നിരവധി കലാസൃഷ്ടികള് അസാവി അവതരിപ്പിച്ചിട്ടുണ്ട്. മെസൊപ്പൊട്ടേമിയയുടെ പൈതൃകത്തില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് അല് അസാവിയുടെ ആവിഷ്കാരങ്ങള്. അദ്ദേഹത്തിന്റെ കൃതികള് അറബ് മാനുഷിക വിഷയങ്ങള് കൈകാര്യം ചെയ്യുകയും കാലിഗ്രാഫി,കവിത,പൈതൃകം എന്നിവ സമകാലിക കലാപരമായ ശൈലിയില് സംയോജിപ്പിക്കുകയും ചെയ്തു. ‘ആര്ട്ടിസ്റ്റ് ദിയ അല് അസാവിയുടെ നേട്ടത്തെ ഞങ്ങള് അഭിനന്ദിക്കുന്നു. ഒപ്പം തലമുറകളെ പ്രചോദിപ്പിക്കുകയും അറബ് കലയെ ആഗോള സന്ദേശമാക്കി മാറ്റിയ അദ്ദേഹത്തിന്റെ സര്ഗാത്മകതയെ ആഘോഷിക്കുകയും ചെയ്യുന്നുവെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.