ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
ദുബൈ : അറബ് നൊബല്‍ സമ്മാനമായ ഗ്രേറ്റ് അറബ് മൈന്‍ഡ്സ് ചടങ്ങുകളുടെ രണ്ടാം പതിപ്പിന് ദുബൈയില്‍ തുടക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലാണ് ഗ്രൈറ്റ് അറബ് മൈന്‍ഡ്സ് നടക്കുന്നത്. അസാമാന്യമായ സംഭാവനകള്‍ നല്കിയ അറബികള്‍ക്ക് നല്കുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ് ഗ്രേറ്റ് അറബ് അവാര്‍ഡ്.
അറബ് ലോകത്തിനകത്തും ആഗോളതലത്തിലും പുരോഗതി കൈവരിക്കാനും അറിവ് സമ്പന്നമാക്കാനും സഹായിച്ച ശ്രദ്ധേയമായ നേട്ടങ്ങള്‍ക്ക് ഉടമകളായ അസാധാരണ പ്രതിഭകള്‍ക്കാണ് ഗ്രേറ്റ് അറബ് അവാര്‍ഡ് നല്‍കുന്നത്. മെഡിസിന്,എഞ്ചിനീയറിങ്,ടെക്നോളജി,ഇക്കണോമിക്സ്,നാച്വറല്‍ സയന്‍സ്,ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍,സാഹിത്യം,കല എന്നീ ആറു വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങ ള്‍ക്കുമുള്ള നാമനിര്ദ്ദേശങ്ങ ള്‍ 2024 ഒക്ടോബര്‍ 31ന് അവസാനിക്കും. അറബ് ബുദ്ധിജീവികളെ പ്രചോദിപ്പിക്കാനും റോള്‍ മോഡലുകളെ സൃഷ്ടിക്കാനും കഴിവുള്ള വ്യക്തികളെ ആദരിക്കാനും അതുവഴി ഭാവിയില്‍ കൂടുതല്‍ സ്വാധീനമുള്ള അറബ് ശാസ്ത്ര പ്രസ്ഥാനത്തിന് അടിത്തറയിടാനും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാട് ലക്ഷ്യമിടുന്നുവെന്ന് യുഎഇ കാബിനറ്റ്കാര്യ മന്ത്രിയും ഗ്രേറ്റ് അറബ് മൈന്‍ഡ്സ് സംരംഭത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് അബ്ദുല്ല അല്‍ ഗെര്‍ഗാവി പറഞ്ഞു.