27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : മീലാദുന്നബിയുമായി ബന്ധപ്പെട്ട് അബുദാബി സൗത്ത് സോണ്‍ എസ്കെഎസ്എസ്എഫ് -നൂറുന്‍ അലാ നൂര്‍-ഗ്രാന്റ് മീലാദ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. സെപ്തംബര്‍ 22 ന് വൈകുന്നേരം ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം അബുദാബി സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ നിര്‍വഹിച്ചു. ഹുബ്ബേ റസൂല്‍ പ്രഭാഷകന്‍ റൂഹേ ബയാന്‍ കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി ഗ്രാന്റ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍, അബുദാബി സുന്നി സെന്റര്‍, അബുദാബി സംസ്ഥാന, സൗത്ത് സോണ്‍ എസ്കെഎസ്എസ്എഫ് നേതാക്കള്‍ സംബന്ധിച്ചു. മുസഫാ സുന്നി സെന്റര്‍ ചെയര്മാന് സയ്യിദ് റഫീഖുദ്ധീന്‍ തങ്ങള്‍, അബൂദാബി സുന്നി സെന്റര്‍ സെക്രട്ടറി ഉസ്താദ് അബ്ദുല്‍ കബീര്‍ ഹുദവി, അബുദാബി ഇസ്്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് ശൈഖ് ഇബ്രാഹിം മുസ്ലിയാര്, സയ്യിദ് ഹബീബുദീന്‍ തങ്ങള്‍ മലപ്പുറം, ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ റിലീജിയസ് സെക്രട്ടറി ഇസ്ഹാഖ് നദ്വി കോട്ടയം, എസ്കെഎസ്എസ്എഫ് അബുദാബി സംസ്ഥാന സെക്രട്ടറി ഹഫീള് ചാലാട്, സൗത്ത് സോണ്‍ നേതാക്കളായ ജാബിര്‍ ബിന്‍ നൂഹ് ആലുവ, അല്‍ഹാജ് ഉമര്‍ സാഹിബ് പെരുമ്പാവൂര്‍, മുസമ്മില്‍ തിരുവനന്തപുരം, സുധീര്‍ ഹംസ എറണാകുളം, മുനീര്‍ എറണാകുളം, നിഷാദ് കൊല്ലം എന്നിവര്‍ പങ്കെടുത്തു. മീലാദ് കോണ്‍ഫറന്‍സിന്റെ ഭാഗമായി ബുര്‍ദ മജ്ലിസ്, മജ്ലിസുന്നൂര്, മാനവിക സമ്മേളനം, ദുആ മജ്ലിസ്, കുടുംബ സംഗമം, പ്രവാചക പ്രകീര്‍ത്തന സദസ്സ്, അന്ന ദാനം തുടങ്ങിയ പരിപാടികള്‍ നടക്കും. മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.