
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
മസ്കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) ഒമാന്‍ നാഷണല്‍ തര്‍ത്തീല്‍ ഗ്രാന്‍ഡ് ഫിനാലെ 28ന് മസ്കത്തില് നടക്കും. രാജ്യത്തെ 11 സോണുകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പ്രവാസി വിദ്യാര്‍ഥി,യുവജനങ്ങള്‍ക്ക് ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനും അവസരമൊ രുക്കുന്നതിനും പവിത്ര ഗ്രന്ഥത്തിന്റെ ദാര്‍ശനിക സൗന്ദര്യം പകര്‍ന്ന് നല്കുന്നതിനുമാണ് തര്‍ത്തീല്‍. ഖുര്‍ആനിക് എക്സ്പോ,ഉറുദി,തഹ്സീന്(ഖുര്‍ആന്‍ പാരായണ പരിശീലനം) എന്നിവയും നടക്കും. കിഡ്സ്, ജൂനിയര്‍, സീനിയര്‍, സെക്കണ്ടറി, സൂപ്പര്‍ സീനിയര്‍,ഹാഫിസ് വിഭാഗങ്ങളില്‍ തിലാവത്ത്, ഹിഫ്സ്,ക്വിസ്,രിഹാബുല്‍ ഖുര്‍ആന്‍,ഇസ്മുല്‍ ജലാല തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലാണ് മത്സരങ്ങള്‍. ആര്‍എസ്സി യൂണിറ്റ് ഒഡീഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ സെക്ടര്‍,സോണ്‍ തല മത്സരങ്ങളില്‍ മാറ്റുരച്ചാണ് നാഷണല്‍ തര്ത്തീലിലേക്ക് യോഗ്യത നേടുന്നത്. 14ന് ഇബ്ര,ബുറൈമി സോണ്‍ മത്സരങ്ങളും 21ന് സലാല,നിസ്വ,ബൗഷര്‍,സീബ്,ബര്‍ക,സുഹാര്‍,സൂര്,ജഅലാന്‍ സോണ്‍ മത്സരങ്ങളും നടക്കും. സോണുകളില്‍ നിന്ന് തിരഞ്ഞെടുത്ത മത്സരാര്‍ത്ഥികളാണ് നാഷനല്‍ ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടുന്നത്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 77452737, 77360809 നമ്പറുകളില്‍ ബന്ധപ്പെടണം. ഗ്രാന്റ് ഫിനാലെയില്‍ മത സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ആര്‍എസ്സി നാഷണല്‍ ചെയര്മാന് വിഎം ശരീഫ് സഅദി മഞ്ഞപ്പറ്റ,സെക്രട്ടറിമാരായ മിസ്ഹബ് കൂത്ത്പറമ്പ്,ശിഹാബ് കാപ്പാട്,സമീര്‍ ഹുമൈദി ആറളം,ശുഹൈബ് മോങ്ങം,എക്സിക്യൂട്ടീവ് അംഗം സമീര്‍ മാവിലാഴി പങ്കെടുത്തു.