
ലോക പുസ്തക തലസ്ഥാനത്ത് അഭിമാനത്തോടെ ഷാര്‍ജ
മസ്കത്ത്: ഒമാനില്‍ നടന്ന ജിപിഎസ് 6 ചലഞ്ചില്‍ മിന്നും പ്രകടനവുമായി കാണികളുടെ മനം കവര്‍ന്ന് ‘ദേസി ഓഫ് റോഡ്സ്’ കൂട്ടായ്മ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്നിലാക്കി രണ്ടാം സ്ഥാനം നേടിയാണ് ഇന്ത്യക്കാര്‍ക്കും മലയാളികള്‍ക്കും ടീം അഭിമാനം പകര്‍ന്നത്. കാണികളെ ആവേശക്കൊടുമുടിയേറ്റിയ അതിസാഹസികതക്കാണ് ഒമാന്‍ സാക്ഷ്യം വഹിച്ചത്. ചലഞ്ചും ഡ്രൈവിങ്ങും ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ‘ദേസി ഓഫ്റോഡ്’സിലെ അംഗങ്ങള്‍. ലോകത്തിന്റെ എല്ലാ ഭാഗത്തും വാഹനത്തോടുള്ള ഇഷ്ടവും സാഹസികമായി വാഹനമോടിക്കുന്നതിനോടുള്ള പാഷനുമുള്ള നിരവധി പേരുണ്ട്.
പലയിടങ്ങളിലും ഇത്തരക്കാര്‍ക്കായി കൂട്ടായ്മകളും മത്സരങ്ങളും നടന്നുവരുന്നു. വളഞ്ഞും മറിഞ്ഞും മണല്പരപ്പില് ഇവര്‍ വാഹനങ്ങള്‍കൊണ്ട് വിസ്മയം തീര്‍ത്ത കാഴ്ച കാണികള്‍ ശ്വാസമടക്കിപ്പടിച്ചാണ് കണ്ടത്. ഓഫ്റോഡ് റേസിലെ പ്രകടനങ്ങള്‍ ഒരേ സമയം കൗതുകവും ആവേശവും ഭയവും കാഴ്ചക്കാരില്‍ നിറക്കുന്നതായിരുന്നു. ‘ഡ്രൈവിങ്ങും യാത്രയും ലഹരിയാക്കിയവര്‍ക്ക് ഓഫ് റോഡ് വണ്ടികളും മത്സരങ്ങളും എന്നും ആവേശമാണെന്നും അതേ സമയം ഒന്നു ശ്രദ്ധ തെറ്റിയാല്‍ അത് അപകടത്തിലേക്ക് നയിക്കുമെന്നും ദേസി ഓഫ് റോഡ്സ് ടീം സ്ഥാപകനും ക്യാപ്റ്റനുമായ ബുര്‍ഹാന്‍ പറഞ്ഞു.
വൈസ് ക്യാപ്റ്റനും മലയാളിയുമായ ദില്‍ഷാദിന് തന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ: ‘കടല്‍ കടന്നെത്തുന്ന പ്രവാസികള്‍ വിദേശത്ത് കണ്ടെത്തുന്ന ആസ്വാദനം ഇത്തരത്തിലുള്ള വിനോദങ്ങളാണ്. ഓരോരുത്തരും അവരവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഓരോ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നു. ഞങ്ങളുടെ കൂടെ കൂടിയവര്‍ക്കെല്ലാം ഇഷ്ടം സാഹസികതയാണ്. വണ്ടിക്ക് വേണ്ടി എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ ഞങ്ങള്‍ തയാറാണ്.
പൊതുവേ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരായവരായിരിക്കും ഓഫ് റോഡ് ഡ്രൈവേഴ്സ്. മനസ് ഉദ്ദേശിക്കുന്നിടത്ത് വാഹനമെത്തുക എന്നതാണ് സാഹസിക ഡ്രൈവിങ്ങിലെ പ്രധാന ഘടകം. അതിനായി വാഹനത്തിലൊരുക്കുന്ന സജ്ജീകരണങ്ങളെ പോലെ തന്നെ പ്രധാനമാണ് വാഹനമോടിക്കുന്നവരിലെ ആത്മവിശ്വാസവും.