
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ : സര്‍ക്കാര്‍ സേവനങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ രാജ്യാന്തര നിലവാരം കൈവരിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദേശിച്ചു. പാര്‍പ്പിടം, ജോലി, വിദ്യാഭ്യാസം എന്നിവയ്ക്കു പ്രാധാന്യം നല്കി രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഉയര്‍ന്ന ജീവിത നിലവാരം നിലനിര്‍ത്താനുള്ള പരിശ്രമം തുടരണം. ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളില്‍ ഒന്നായി മാറാനുള്ള യുഎഇയുടെ പരിശ്രമം ഇനിയും മുന്നോട്ടുപോകണം. മികച്ച സേവനം നല്കുന്ന മന്ത്രിമാരെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. നിലവിലുള്ള വികസന പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.