
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി : അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മധ്യപൂര്‍വദേശത്തെ പ്രമുഖ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ സേവന ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മികച്ച വളര്‍ച്ച രേഖപ്പെടുത്തി. 2024ലെ ആദ്യ ആറുമാസത്തെ സാമ്പത്തിക ഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തി.
ജൂണ്‍ 30 വരെയുള്ള വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ സാമ്പത്തിക ഫലങ്ങളില്‍ ഗ്രൂപ്പിന്റെ വരുമാനം 10% വര്‍ധിച്ച് 2 .4 ബില്യണ്‍ ദിര്‍ഹമായി. അറ്റാദായം 6% ഉയര്‍ന്ന് 238 ദശലക്ഷമായി. ഇബിഐടിഡിഎ 477 ദശലക്ഷം ദിര്‍ഹത്തിലെത്തി (2.2% വര്‍ധനവ്). മികച്ച സേവനങ്ങളുടെ ഭാഗമായി ഇന്‍പേഷ്യന്റ്, ഔട്ട്പേഷ്യന്റ് എണ്ണത്തിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് രോഗികളുടെ എണ്ണം ആദ്യ പകുതിയില്‍ 3.1 ദശലക്ഷമായി ഉയര്‍ന്നു. ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ പ്രധാന ആസ്തിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി മികച്ച സാമ്പത്തിക വളര്‍ച്ചയാണ് ഈ കാലയളവില്‍ കൈവരിച്ചത്. ഡോ. ഷംഷീര്‍ വയലില്‍ സ്ഥാപകനും ചെയര്‍മാനുമായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് വളര്‍ച്ചാ ആസ്തികള്‍ വര്‍ധിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും സങ്കീര്‍ണ ചികിത്സാ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് വളര്‍ച്ചയ്ക്ക് അടിത്തറ പാകിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യ മേഖലയിലെ സാങ്കേതികവിദ്യയില്‍ മുന്‍ നിരയിലെത്തുന്നതിനായി ഗ്രൂപ്പ് ഐമെഡ് ടെക്നോളജീസ് ആരംഭിച്ചു. അല്‍ ഐനിലെ അല്‍ ദാഹിറിലും അല്‍ ദഫ്രയിലെ മദീനത്ത് സായിദ് പ്രദേശങ്ങളിലും രണ്ട് പ്രത്യേക ഡേ സര്‍ജറി സെന്ററുകള്‍ തുറന്ന് സാന്നിധ്യം കൂടുതല്‍ വിപുലീകരിച്ചു.
ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ആരംഭിച്ച ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യുഎഇയിലെ ഏറ്റവും വലിയ കാന്‍സര്‍ കെയര്‍ നെറ്റ് വര്‍ക്കുകളില്‍ ഒന്നാണ്. കൊളംബിയന്‍ മള്‍ട്ടിനാഷണല്‍ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡറായ കെരാല്റ്റിയുമായി ചേര്‍ന്ന് സംയുക്ത സംരംഭം രൂപീകരിച്ചതിലൂടെ സൗദിയിലെ പ്രാഥമിക ആരോഗ്യസംരക്ഷണ സാധ്യതകളിലേക്കുള്ള ആദ്യ ചുവടുവയ്പ് ഗ്രൂപ്പ് നടത്തി. ജൂലൈയില്‍ ആരംഭിച്ച അഞ്ച് പുതിയ സെന്ററുകളുള്‍പ്പടെ ഫിസിയോതെറാപി ശൃംഖലയില്‍ മൊത്തം 22 ശാഖകളായി. അര്‍ബുദ പരിചരണം, അവയവം മാറ്റിവയ്ക്കല്‍ തുടങ്ങിയ സൂപ്പര്‍ സ്പെഷ്യാലിറ്റി മേഖലകളിലെ തുടര്‍ച്ചയായ നിക്ഷേപങ്ങളിലൂടെയും, പ്രാദേശിക ശൃംഖലയുടെ വിപുലീകരണത്തിലൂടെയും കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചു. ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള ആസ്തികളുടെയും സേവനങ്ങളുടെയും വളര്‍ച്ചയും ദേശീയ, രാജ്യാന്തര തലത്തില്‍ നിന്നുള്ള രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവുമായിരിക്കും 2024ന്റെ രണ്ടാം പകുതിയിലെ പ്രകടനത്തെ നയിക്കുകയെന്ന് ഗ്രൂപ്പ് സിഇഒ ജോണ്‍ സുനില്‍ പറഞ്ഞു. വ്യത്യസ്തമായ സ്പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം തന്ത്രപരമായ വിപുലീകരണ അവസരങ്ങള്‍ കണ്ടെത്താനും ഗ്രൂപ്പ് ലക്ഷ്യമിടുന്നു. ക്ലിനിക്കല്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയിലും നിക്ഷേപം ശക്തമാക്കും.