
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: യുഎഇയില്‍ വിദ്യാഭ്യാസ മേഖലയിലെ 16,500 പേര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ മികച്ച ബിരുദധാരികള്‍,വിദ്യാഭ്യാസ വിദഗ്ധര്‍,ശാസ്ത്രജ്ഞര്‍,രാജ്യത്തിനകത്തും പുറത്തുമുള്ള അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള മികച്ച ബിരുദധാരികള്‍ എന്നിവരുള്‍പ്പെടെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 16,500 പേര്‍ക്കാണ് ഗോള്‍ഡന്‍ റെസിഡന്‍സി അനുവദിച്ചതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്,കസ്റ്റംസ് ആന്റ് പോര്‍ട്ട്സ് സെക്യൂരിറ്റി അറിയിച്ചു. രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ റെസിഡന്‍സി നേടിയത് ബിരുദധാരികളാണ്. 10,710 വിദ്യാര്‍ഥികളാണ് തങ്ങളുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ ഗോള്‍ഡന്‍ വിസ നേടിയത്. യുഎഇയിലെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള മികച്ച ബിരുദധാരികളായ 5,246 പേര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചു. വിദ്യാഭ്യാസ വിദഗ്ധരുടെ വിഭാഗത്തില്‍ 337 സ്പെഷ്യലിസ്റ്റുകളും രാജ്യത്തിന് പുറത്തുള്ള അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് മികച്ച ബിരുദം നേടിയ 147 പേരും ശാസ്ത്രജ്ഞരായ 16 പേരും ഗോള്‍ഡന്‍ വിസ നേടി. വിദ്യാഭ്യാസ മേഖലയിലെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് യുഎഇ. ഏറ്റവും പുതിയ കഴിവുകളും അറിവും നേടാന്‍ പ്രാപ്തിയുള്ള അവബോധമുള്ളതും വിദ്യാസമ്പന്നരുമായ ദേശീയ കേഡറുകളെ കെട്ടിപ്പടുക്കുക എന്നതാണ് യുഎഇയുടെ വിദ്യാഭ്യാസ തന്ത്രത്തിന്റെ ലക്ഷ്യമെന്നും അതോറിറ്റി ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ഖൈലി വ്യക്തമാക്കി. വിദ്യാഭ്യാസ മികവ് പുലര്‍ത്താന്‍ വിദ്യാര്‍ഥികളെ പ്രചോദനവും ഉന്നതിയിലെത്തിക്കാനുള്ള സര്വപ്രോത്സാഹനങ്ങളും നല്കുന്ന യുഎഇ ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള അതോറിറ്റിയു ടെ താല്പര്യം അദ്ദേഹം എടുത്തുപറഞ്ഞു.