കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഗ്രാമിന് 20 രൂപ കൂടി 6,685 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 160 രൂപ കൂടി 53,480 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 6,685 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയ ശേഷം മൂന്ന് ദിവസവും വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. അതിനുശേഷം ഇന്നലെയാണ് നേരിയ വര്‍ധന രേഖപ്പെടുത്തിയത്. ഇന്നലെ പവന് 200 രൂപയുടെ വര്‍ധനവാണ് മഞ്ഞലോഹത്തിനുണ്ടായത്. 53,320 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് 55000 തൊട്ട നിരക്കില്‍ നിന്ന് 53000ത്തിലേക്കെത്തിയത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. അതേസമയം സ്വര്‍ണം വില്ക്കാന് ഉദ്ദേശിക്കുന്നവര്‍ അല്പം കൂടി കാത്തിരിക്കുന്നതാകും ഉചിതം.