
ആദ്യ ഔദ്യോഗിക സന്ദര്‍ശനം: ശൈഖ് ഹംദാന്‍ ഇന്നും നാളെയും ഇന്ത്യയില്‍
ബര്‍ദുബൈ മന്‍ഖൂലിലെ മാള്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
ദുബൈ: ദുബൈ ആസ്ഥാനമായ ബിസിനസ് ഗ്രൂപ്പ് യുണീക് വേള്‍ഡിന്റെ പുതിയ ഗോള്‍ഡ് ജ്വല്ലറി ആന്റ് ലൈഫ്സ്റ്റൈല്‍ ഹബ് ‘യുഡബ്ല്യു മാള്‍’ ബര്‍ദുബൈയിലെ മന്‍ഖൂലില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യുണീക് വേള്‍ഡ് ഗ്രൂപ്പ് ചെയര്മാന് സുലൈമാന്‍ ടിഎം,മാനേജിങ് ഡയരക്ടര്‍ മുഹമ്മദ് സുഹൈബ്,ഡയരക്ടര്‍മാരായ മുഹമ്മദ് ഷകീബ്,മുഹമ്മദ് ശിഹാബ്,മുഹമ്മദ് അലി ടിഎം,സിഇഒ അബ്ദുല്‍ റസാഖ് തുടങ്ങിയവരുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിലാണ് യുഡബ്ല്യു മാള്‍ പ്രവര്‍ത്തനമാരംഭിച്ചത്.
വിവാഹങ്ങള്‍,ഉത്സവങ്ങള്‍ പോലുള്ള ആഘോഷ വേളകളില്‍ ലോക്കല്‍,ഇന്റര്‍നാഷണ ല്‍ ടൂറിസ്റ്റുകളടക്കമുള്ള ഉപഭോക്താക്കള്‍ക്കായി സ്വര്‍ണാഭരണങ്ങളുടെ വിഖ്യാത ബ്രാന്‍ഡുകളുടെ വിപുലമായ ഷോറൂമുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ‘സിറ്റി ഓഫ് ഗോള്‍ഡ്’ എന്ന ദുബൈയിയുടെ സ്റ്റാറ്റസിനെ ഉയര്‍ത്തുന്നതും ആഭരണ വിപണിയിലെ വ്യാപാരം വര്‍ധിപ്പിക്കുന്നതുമായി ഖലീഫ ബിന്‍ സായിദ് റോഡില്‍ 100,000 ചതുരശ്ര അടിയില്‍ നിര്‍മിച്ച യുഡബ്ല്യു മാള്‍ സൗജന്യ പാര്കിങ്ങുകളോടെ ഉപയോക്താക്കള്‍ക്ക് ഏറ്റവും വിശാലവും സൗകര്യവും ഷോപ്പിങ് അനുഭവവുമാണ് നല്‍കുക.
മലബാര്‍ ഗോള്‍ഡ്,ജോയ് ആലുക്കാസ്,തനിഷ്ഖ്,കല്യാണ്‍ ജ്യൂവലേഴ്സ് തുടങ്ങിയ പ്രമുഖ രാജ്യാന്തര ബ്രാന്‍ഡുകളുടെ വിശാലമായ ഷോറൂമുകള്‍ യുഡബ്ല്യു മാളില്‍ പ്രവര്‍ത്തിക്കുന്നു. ഉപയോക്താക്കളുടെ ഇഷ്ടാനുസരണം കമനീയ ഡിസൈനുകളിലുള്ള മികച്ച ആഭരണങ്ങള്‍ ഇവിടെ നിന്നും തിരഞ്ഞെടുക്കാം.
ലോക്കല്‍,ഇന്റര്‍നാഷണല്‍ ഷോപ്പര്‍മാര്‍ക്കായി ഇത്തരമൊരു ഗോള്‍ഡ് ജ്വല്ലറി ഹബ് തുറക്കാനായതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് യുണീക് വേള്‍ഡ് ഗ്രൂപ്പ് ചെയര്മാന് സുലൈമാന്‍ ടിഎം പറഞ്ഞു. ദുബൈയിയുടെ ജ്വല്ലറി വിപണിക്ക് ശ്രദ്ധേയ വളര്‍ച്ച നേടിക്കൊടുക്കുന്ന പുതിയ ഗോള്‍ഡ് ഹബ് ഉപഭോക്താക്കള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ദുബൈയുടെ ആഭരണ വ്യാപാരത്തെ ഊര്ജസ്വലമാക്കുന്നതാകും യുഡബ്ല്യു മാളെന്ന് യുണീക് വേള്‍ഡ് ഗ്രൂപ്പ് എംഡി മുഹമ്മദ് സുഹൈബ് അഭിപ്രായപ്പെട്ടു. ലോകത്തുടനീളമുള്ള ഷോപ്പര്‍മാരെ ആകര്‍ഷിക്കാന്‍ മാര്ക്കറ്റിങ്പ്രമോഷണല് കാമ്പയിനുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വൈവിധ്യമാര്‍ന്ന ലോക്കല്‍,ഇന്റര്‍നാഷണല്‍ ജ്വല്ലറിലൈഫ്സ്റ്റൈല് ബ്രാന്‍ഡുകളുടെ വിശാലമായ ഷോറൂമുകളില്‍ നിന്നുള്ള മികച്ച ഷോപ്പിങ്,സൗജന്യ പാര്‍ക്കിങ്,തന്ത്രപ്രധാന ലൊക്കേഷന്‍ തുടങ്ങിയവയെല്ലാം യു.ഡബ്ല്യു മാളിനെ വേറിട്ട് നിര്‍ത്തുന്നുവെന്നും രാജ്യാന്തര ടൂറിസ്റ്റുകളടക്കമുള്ള ഉപയോക്താക്കളെ ഇവിടേക്ക് ആകര്‍ഷിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിരോത്സാഹിയായ സംരംഭകന് സുലൈമാന്‍ ടിഎം 1998ല്‍ സ്ഥാപിച്ച യുണീക് വേള്‍ഡ് ഗ്രൂപ്പ് ബിസിനസ് സെന്ററുകള്‍,എജ്യൂക്കേഷന്‍,റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ ഇന്ന് വ്യാപരിച്ചിരിക്കുന്നു. കഴിഞ്ഞ 27 വര്‍ഷമായി ഈ ഗ്രൂപ്പ് നിര്‍ണായകമായ വളര്‍ച്ച നേടുകയും നവ സാമ്പത്തിക മേഖലകളിലേയ്ക്ക് അതിന്റെ സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്തു. മിഡില്‍ ഈസ്റ്റിലെ ബിസിനസ് രംഗത്ത് അനിഷേധ്യമായ സ്ഥാനമാണ് യുണീക് വേള്‍ഡ് ഗ്രൂപ്പിനുള്ളത്.