27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : ഗള്‍ഫ് പ്രവാസത്തിലെ ദുരിത ജീവിതം തമിഴ്ലോകത്തിന് കാട്ടിത്തന്നത് ‘ആടുജീവിതം’, ‘കുഞ്ഞാച്ച’ എന്നീ നോവലുകളാണെന്ന് പ്രശസ്ത എഴുത്തുകാരനും ആക്ടിവിസ്റ്റുമായ എ.മുത്തുകൃഷ്ണന് പറഞ്ഞു. ഗള്‍ഫിന്റെ ആഢംബരങ്ങളും തിളക്കങ്ങളും മാത്രമേ ഈ രണ്ടു നോവലുകള്‍ക്കും മുമ്പ് തമിഴ് ജനത കണ്ടിരുന്നുള്ളൂ. അവിടെ നിന്നു ഗള്‍ഫിലെത്തുന്നവര്‍ കെട്ടിട നിര്‍മാണത്തിലടക്കം പ്രയാസമേറിയ ജോലിയില്‍ വ്യാപൃതരാകുന്നതൊന്നും ആരും മനസിലാക്കിയിരുന്നില്ല. ആദ്യം ബെന്യാമിന്റെ ആടുജീവിതമാണ് തമിഴിലെത്തിയത്. അതു പിന്നീട് സിനിമയായും കണ്ടു. കഴിഞ്ഞ ചെന്നൈ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്ത സാദിഖ് കാവിലിന്റെ കുഞ്ഞാച്ച എന്ന നോവല്‍ ഇപ്പോള്‍ തമിഴ് ജനത ഏറ്റെടുത്തു കഴിഞ്ഞു. ഇതാണ് സാഹിത്യകൃതി സമൂഹത്തിലുണ്ടാക്കുന്ന പരിവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയില്‍ മാധ്യമപ്രവര്‍ത്തകനായ സാദിഖ് കാവിലിന്റെ ‘ഔട്ട് പാസ്’ എന്ന മലയാളം നോവലിന്റെ തമിഴ് പതിപ്പായ ‘കുഞ്ഞാച്ച’യെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര നടന് രവീന്ദ്രന്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര, അക്കാഫ് അസോസിയേഷന് പ്രസിഡന്റ് പോള്‍ ജോസഫ്,കവിയും അധ്യാപകനുമായ മുരളി മംഗലത്ത്,തമിഴ് എഴുത്തുകാരന് കാര്‍ത്തിക്, മച്ചിങ്ങല്‍ രാധാകൃഷ്ണന് പ്രസംഗിച്ചു. സാദിഖ് കാവില്‍ മറുപടി പ്രസംഗം നടത്തി. ബുക്കിഷ് ടീമംഗങ്ങളായ സലീം അയ്യനത്ത്,രാഗേഷ് വെങ്കിലാട്,മഹേഷ് പൗലോസ് എന്നിവര്‍ പങ്കെടുത്തു. കുഞ്ഞാച്ച പുസ്തകമേളയിലെ ഏഴാം നമ്പര്‍ ഹാളിലെ സിക്സ്ത് സെന്‍സ് പബ്ലിക്കേഷന്‍ സ്റ്റാളില്‍ ലഭ്യമാണ്.