
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയില്‍ യുഎഇയില്‍ നിന്നും സംരംഭകര്‍ പങ്കെടുക്കും. ഫെബ്രുവരി രണ്ടാം വാരം ബംഗളൂരുവില്‍ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിലേക്ക് നിക്ഷേപകരെ ക്ഷണക്കുന്നതിനായി സര്‍ക്കാര്‍ പ്രതിനിധികള്‍ ദുബൈയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ നടത്തിയ എന്‍ആര്‍ഐ ഇന്‍വെസ്റ്റ് സമ്മിറ്റ് ആന്റ് ബയേഴ്സ് മീറ്റിന് മികച്ച പ്രതികരണം ലഭിച്ചതായി കര്‍ണാടക മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയും മുന്‍ മന്ത്രിയും നിയമനിര്‍മാണ കൗണ്‍സില്‍ അംഗവുമായ നസീര്‍ അഹമ്മദ് ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിക്ഷേപ ഉച്ചകോടിയില്‍ യുഎഇയില്‍ നിന്ന് മികച്ച പങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സാങ്കേതിക വിദ്യ,ബയോടെക്,എയര്‍സ്പേസ്, ഉത്പാദനം,ഐടി തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് കഴിഞ്ഞ മാസം യുഎഇയില്‍ റോഡ്ഷോകള്‍ നടത്തിയിരുന്നുവെന്നും നസീര്‍ അഹമ്മദ് വിശദീകരിച്ചു. പ്രവാസികളായ നിക്ഷേപകര്‍ക്ക് വേണ്ടി കര്‍ണാടകയില്‍ അഞ്ചു കോടിയുടെ അവസരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 500 കോടിക്ക് മുകളില്‍ നിക്ഷേപമുള്ള വ്യവസായങ്ങളുടെ നടപടിക്രമങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് നിരീക്ഷിക്കും. ഇതിന് പുറമെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയും നിക്ഷേപ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കും.
ഇന്ത്യയില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ വികസനം നടക്കുന്ന സംസ്ഥാനമാണ് കര്‍ണാടകയെന്ന് ധനകാര്യ സെക്രട്ടറി ഡോ.പിസി ജാഫര്‍ പറഞ്ഞു. പ്രതിവര്‍ഷം രണ്ടര ലക്ഷം എഞ്ചിനീയര്‍മാരാണ് സംസ്ഥാനത്ത് പഠിച്ചിറങ്ങുന്നത്. ഈ മാനവശേഷി കര്‍ണാടകക്ക് വലിയ സാധ്യതകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു നഗരത്തിന്റെ വികസനം കണക്കിലെടുത്ത് രണ്ടാമത്തെ വിമാനത്താവളം പണിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കുനിഗല്‍,രാമനഗര,ബിഡദി,ഹരോഹള്ളി തുടങ്ങിയ സ്ഥലങ്ങള്‍ ഇപ്പോള്‍ പരിഗണനയിലാണ്. കടല്‍ മാര്‍ഗമുള്ള ചരക്കുഗതാഗതം സുഗമമാക്കുന്നതിനും ട്രേഡിങ് വിപുലീകരിക്കുന്നതിനും സംസ്ഥാനത്ത് രണ്ട് പുതിയ തുറമുഖങ്ങള്‍ നിര്‍മിക്കും. ഉപഗ്രഹ നഗരങ്ങള്ക്കുമായുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും ഡോ.പിസി ജാഫര്‍ വ്യക്തമാക്കി. കര്‍ണാടക സര്‍ക്കാറിന്റെ വാണിജ്യ വ്യവസായ ഡിപാര്‍ട്ട്മെന്റ് സെക്രട്ടറി രമണ്‍ദീപ് ചൗധരി,ന്യൂസ് ട്രെയില്‍ ഡയരക്ടര്‍ സിദ്ദീഖ് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.