ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : ദുബൈയിലെ വിസ സേവനങ്ങളും യാത്രാ സംവിധാനങ്ങളും പരിചയപ്പെടുത്താന്‍ പ്രദര്‍ശനം സംഘടിപ്പിച്ച് ജിഡിആര്‍എഫ്എ. ഫോര്‍ യു, വി ആര് ഹിയര്‍ എന്ന എമിഗ്രേഷന്റെ ക്യാംപെയ്നിന്റെ ഭാഗമായി ദുബൈ മാളിലായിരുന്നു പ്രദര്‍ശനം. പരിപാടിയില്‍ അധികൃതര്‍ ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കുകയും അവര്‍ക്ക് വിവിധ സേവനങ്ങള്‍ വിശദമായി പരിചയപ്പെടുത്തുകയും ചെയ്തു. ദുബൈയിലെ വിവിധ ഭാഗങ്ങളിലായി നേരത്തെ നടത്തിയ പ്രദര്‍ശനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ദുബൈ മാളിലും പ്രദര്‍ശനം നടത്തിയത്. ഗോള്‍ഡന്‍ വിസ, പ്രവേശനാനുമതി, എമിറേറ്റ്സ് ഐഡി, പ്രവാസികള്‍ക്കുള്ള താമസ-കുടിയേറ്റ നിയമോപദേശം, കുട്ടികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ തുടങ്ങിയുടെ വിശദ വിവരങ്ങള്‍ പവലിയനുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം സേവനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുകയായിരുന്നു ലക്ഷ്യം.