ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
അബുദാബി : ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന് (ഇയു) അംഗരാജ്യങ്ങളുടെയും സംയുക്ത ഉച്ചകോടി ഇന്ന് ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സി ല്‍ നടക്കും. ഇസ്രാഈല്‍ ഇറാന് സംഘര്‍ഷം മേഖലയില്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ചേക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രഥമ ജിസിസി ഇയു ഉച്ചകോടിക്ക് വലിയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്. 1989ലാണ് ജി സിസി ഇയു അംഗ രാജ്യങ്ങള്‍ തമ്മില്‍ ഔദ്യോഗിക ബന്ധം ആരംഭിക്കുന്നത്. മേഖലയില്‍ മേധാവിത്വം പുലര്‍ത്താനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്കെതിരെയാണ് ഉച്ചകോടിയെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് അംഗരാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നത്.
കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹ് എന്നിവരുടെ നേതൃത്വത്തിലാണ് കുവൈത്ത് പ്രതിനിധി സംഘം ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ജിസിസി രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പാതയിലെ സുപ്രധാന നാഴികക്കല്ലാണ് ഉച്ചകോടിയെന്നും വര്‍ധിച്ചുവരുന്ന പ്രാദേശിക,അന്തര്‍ദേശീയ വെല്ലുവിളികളുടെ വെളിച്ചത്തില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകല്‍ പ്രയോജനപ്പെടുത്താന്‍ ഉച്ചകോടിക്ക് സാധിക്കുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്യഹിയ അഭിപ്രായപ്പെട്ടു. പൊതു താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ അംഗരാഷ്ട്ര തലവന്മാര്ക്കിടയില് ഉഭയകക്ഷി ചര്‍ച്ചകളും ഉച്ചകോടിയോടനുബന്ധിച്ച് നടക്കും. രാഷ്ട്രീയം,സുരക്ഷ,സാമ്പത്തികം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ഊര്‍ജ സുരക്ഷ കൈവരിക്കുന്നതിനുള്ള സഹകരണം വികസിപ്പിക്കുന്നതിന് ഊര്‍ജത്തെയും പുനരുപയോഗിക്കാവുന്ന ഊര്‍ജത്തെയും സംബന്ധിച്ചുള്ള ചര്‍ച്ചയുണ്ടാകും. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയും ചര്‍ച്ചകളില്‍ വിഷയമാകും.