
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ദുബൈ: എരിയാല്‍ മേഖലാ ജിസിസി കെഎംസിസി സമൂഹത്തിലെ നിര്‍ധനര്‍ക്കും അനാഥര്‍ക്കും കൈത്താങ്ങാകാന്‍ ആരംഭിക്കുന്ന ‘ജനാഹര്റഹ്്മ’ പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനം ദുബൈ നൈഫില്‍ നടന്നു. കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷകീല്‍,എരിയാല്‍ ജിസിസി കെഎംസിസി ഭാരവാഹികളായ ഇഎം റഫീഖ്,സമീര്‍ എസ് കെട്ടി,ലത്തിഫ് പെരല്,ജെസീം കുളങ്കര,ഷാഫി പെരല്,നാസര്‍ ബ്ലാര്‍ക്കോഡ്,അഫ്നിയാസ്,അഹമദ് ഷായിര്‍ പങ്കെടുത്തു. സമഗ്ര സഹായ പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് ആശ്വാസം പകരുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി സാമ്പത്തിക,വിവാഹ ധനസ,ചികിത്സാ,വിദ്യാഭ്യാസ സഹായങ്ങള്‍ അര്‍ഹരിലേക്ക് എത്തിക്കും. പ്രദേശത്തെ സന്നദ്ധ സംഘടനകളെയും പൗരപ്രമുഖരെയും നേതാക്കളെയും പദ്ധതിയുമായി സഹകരിപ്പിക്കും.