
ഷാർജയിൽ കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 136 കിലോ മയക്കുമരുന്ന്
ജിസിസിയിലെ അര്‍ബുദ പരിചരണ മേഖല ശക്തിപ്പെടുത്തുന്നതിനായി മുന്‍നിര റേഡിയേഷന് ഓങ്കോളജി ശൃംഖല ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. ഇതിനായി ദുബൈ ആസ്ഥാനമായ അഡ്വാന്‍സ്ഡ് കെയര്‍ ഓങ്കോളജി സെന്ററിന്റെ (എസിഒസി) 80 ശതമാനം ഓഹരികള്‍ ബുര്‍ജീല്‍ വിജയകരമായി ഏറ്റെടുത്തു. റേഡിയേഷന് തെറാപ്പി, ന്യൂക്ലിയര്‍ മെഡിസിന്, കീമോതെറാപ്പി സേവനങ്ങളില്‍ പ്രാവീണ്യം തെളിയിച്ച എസിഒസിയിലൂടെ നടപ്പാക്കുന്ന പദ്ധതി അര്‍ബുദ ചികിത്സ രംഗത്ത് വന്‍ മുന്നേറ്റം സൃഷ്ടിക്കും. എസിഒസിയുടെ ഇക്വിറ്റി ഓഹരി 92 ദശലക്ഷം ദിര്‍ഹത്തിനാണ് (ഏകദേശം 217 കോടി രൂപ) ബുര്‍ജീല്‍ ഏറ്റെടുത്തത്. സെന്ററിന്റെ നിലവിലുള്ള കടങ്ങളോ പണമോ കണക്കാക്കാതെ, ശേഷിക്കുന്ന ഓഹരികള്‍ സ്വന്തമാക്കാനുള്ള ഓപ്ഷനോടെയാണ് ഏറ്റെടുക്കല്‍. കഴിഞ്ഞ വര്‍ഷം എസിഒസി 64 ദശലക്ഷം ദിര്‍ഹം വരുമാനം രേഖപ്പെടുത്തിയിരുന്നു. എസിഒസിയുടെ സ്ഥാപകനും സിഇഒ യുമായ ബഷീര്‍ അബൗ റെസ്ലാന് 10% ഓഹരി നിലനിര്‍ത്തി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. 10% ഓഹരി നിലവിലുള്ള ഉടമയായ റാഫേല്‍ ഖ്ലാത്ത് മിഡില്‍ ഈസ്റ്റ് FZCO കൈവശം വയ്ക്കും.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകമെമ്പാടും കാന്‍സര്‍ രോഗബാധിതരുടെ എണ്ണം വരും വര്‍ഷങ്ങളില്‍ കൂടാനാണ് സാധ്യത. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും വയോജനങ്ങളുടെ എണ്ണത്തില്‍ വരുന്ന വര്‍ധനവും മൂലം, വാര്‍ഷിക ആഗോള കാന്‍സര്‍ രോഗനിര്‍ണയ കണക്ക് 2024 ലെ 20 ദശലക്ഷത്തില്‍ നിന്ന് 2040 ആകുമ്പോള്‍ 30 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. ജിസിസി മേഖലയില്‍ അടുത്ത രണ്ടു ദശാബ്ദത്തിനിടയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം 50 ശതമാനത്തോളം ഉയരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിനെ നേരിടാന്‍ ജിസിസിയിലെ അര്‍ബുദ പരിചരണ മേഖല നിലവില്‍ സജ്ജമല്ല. എസിഒസിയുമായി ചേര്‍ന്ന് രൂപീകരിക്കുന്ന റേഡിയേഷന് ഓങ്കോളജി ശൃംഖലയിലൂടെ ഈ അപര്യാപ്തത നികത്താനാണ് ബുര്‍ജീലിന്റെ ശ്രമം. ശൃംഖലയുടെ ഭാഗമായി ആരംഭിക്കുന്ന സെന്ററുകള്‍ LINAC സംവിധാനങ്ങള്‍, AIഅധിഷ്ഠിത റേഡിയേഷന് ആസൂത്രണം, നൂതന ഇമേജിംഗ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടുന്ന അത്യാധുനിക റേഡിയേഷന് തെറാപ്പി കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ആരോഗ്യസേവന ദാതാക്കളുടെ വിപുലമായ ശൃംഖലയില്‍ നിന്നും റെഫര്‍ ചെയ്യപ്പെടുന്ന രോഗികള്‍ക്കായുള്ള ശക്തമായ പ്ലാറ്റ്ഫോമായി ശൃംഖലയെ വളര്‍ത്തുകയാണ് ലക്ഷ്യം. ഇതോടൊപ്പം, ബുര്‍ജീലിന്റെ ഒറാക്കിള്‍ ഹെല്‍ത്ത് ഇലക്ട്രോണിക് മെഡിക്കല്‍ സംവിധാനമുപയോഗിച്ച് മെഡിക്കല്‍ ഗവേഷണവും ഡാറ്റാ അധിഷ്ഠിത നവീകരണങ്ങളും നടത്തും. ഉയര്‍ന്ന നിലവാരമുള്ള റേഡിയേഷന് ഓങ്കോളജി സേവനങ്ങള്‍ രോഗികള്‍ക്ക് അടുത്തേക്ക് എത്തിക്കുക, അതിലൂടെ ഈ മേഖലയിലുടനീളം കാന്‍സര്‍ പരിചരണ ഫലങ്ങള്‍ ഗണ്യമായി വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ഗ്രൂപ്പ് സിഇഒ ജോണ്‍ സുനില്‍ പറഞ്ഞു. യുഎഇ യിലെ തന്നെ ഏറ്റവും വലിയ അര്‍ബുദ പരിചരണ ശൃംഖലകളിലൊന്നായ ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിട്ട്യൂട്ടിനെ ഈ ഏറ്റെടുക്കല്‍ ശക്തിപ്പെടുത്തും. അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്ര, ഷാര്‍ജ, ദുബൈ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബുര്‍ജീല്‍ കാന്‍സര്‍ ഇന്സ്ടിട്യൂട്ടിലൂടെ സര്‍ജിക്കല്‍ ഓങ്കോളജി, ഇമ്മ്യൂണോതെറാപ്പി, റോബോട്ടിക് സര്‍ജറി, മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ എന്നിവയുള്‍പ്പെടുന്ന സമഗ്ര സേവനങ്ങളാണ് ബുര്‍ജീല്‍ നല്കി വരുന്നത്.