കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഗസ്സ: ലോകം മുഴുവന്‍ സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ഗസ്സയില്‍ കണ്ണീര് പെരുന്നാള്‍. ഭക്ഷണവും വെള്ളവും കിടപ്പാടവും ഉറ്റവരും ഉടയവരുമില്ലാതെ, ഇസ്രാഈലിന്റെ ബോംബ് വര്‍ഷത്തിന് മുന്നില്‍ അവര്‍ പതറിയില്ല, ലോകത്തോട് യാചിക്കാന്‍ പോലും തയ്യാറാവാതെ, അവര്‍ സര്‍വ്വശക്തന്റെ മുന്നില്‍ ത്യാഗത്തിന്റെ പെരുന്നാള്‍ ആഘോഷിച്ചു. സത്യത്തില്‍ ഗസ്സയിലെ പെരുന്നാള്‍ ആയിരുന്നു സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും പെരുന്നാള്‍. മുന്നില്‍ ബോംബുകളും മിസൈലുകളും മാത്രം പ്രതീക്ഷിക്കുന്ന ഗസ്സയിലെ ഒരുക്ക് മനുഷ്യര്‍ തകര്‍ന്ന കെട്ടിടത്തിന്റെയും തരിപ്പണമായ മസ്ജിദുകള്‍ക്കിടയില്‍ അവര്‍ മുസല്ല വിരിച്ച് നാഥന്റെ സമക്ഷത്തിലേക്ക് സുജൂദ് ചെയ്തു. അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് എന്ന് ഉറക്കെ വിളിച്ചു. ഇസ്രാഈല്‍ അതിക്രമം ആരംഭിച്ച് എട്ട് മാസത്തിലേറെയായി. നെതന്യാഹുവിന്റെ സൈന്യം മാരകമായ ആക്രമണങ്ങള്‍ തുടരുന്നതിനിടെ, ലോകം ഒന്നും ചെയ്യാനാവാതെ പകച്ചു നില്ക്കുന്ന ഗസ്സ മുനമ്പിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഫലസ്തീനികള്‍ ഭയാനകമായ ഈദുല്‍ അദ്ഹ ആഘോഷിച്ചു. ഇതിനകം 37,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ട കോണ്‍ഗ്രീറ്റ് കൂമ്പാരങ്ങള്ക്കിടയിലായിരുന്നു ഗസ്സയുടെ പെരുന്നാള്‍.
ഗസ്സയുടെ മധ്യത്തിലും തെക്കും പടിഞ്ഞാറും മാറിമാറി ആക്രമണം നടത്തുന്ന ഘട്ടത്തില്‍ നിരപരാധികളായ കുട്ടികളും സ്ത്രീകളുമടങ്ങുന്ന വലിയൊരു വിഭാഗം എങ്ങോട്ട് പോകുമെന്നറിയാതെ പകച്ചു നില്‍ക്കുമ്പോഴാണ് പെരുന്നാള്‍ സുദിനം കടന്നുവരുന്നത്. എന്നിട്ടും അവര്‍ പതറിയില്ല. കിട്ടിയ സ്ഥലങ്ങളില്‍ മുസല്ല വിരിച്ച് നമസ്കരിച്ചു, ഈദുല്‍ അദ്ഹയുടെ സന്ദേശം ആവേശത്തോടെ ഏറ്റെടുത്തു. പ്രവചനാതീതമായി വീഴുന്ന ബോംബുകളും അവരുടെ വീടുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും നേരിടുന്ന ഘട്ടത്തിലാണിത്. മാത്രമല്ല നിര്‍ജ്ജലീകരണവും പട്ടിണിയും പടര്‍ന്നു പിടിക്കുന്നു. ഈദിന്റെ ആദ്യ ദിനത്തില്‍ പോലും ഒരുമാറ്റവുമുണ്ടായില്ല. ലക്ഷക്കണക്കിന് പലസ്തീന് കുടുംബങ്ങള്‍ നരകതുല്യമായി ജീവിതത്തിലാണ്. ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ നശിപ്പിച്ച അല്‍റഹ്മ പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കരികില്‍ ഫലസ്തീനികള്‍ ഈദുല്‍ അദ്ഹ പ്രാര്‍ത്ഥനകള്‍ നടത്തി, ജീവിതത്തിന്റെ ആവേശം ഒട്ടും കെടുത്താതെ, ഫലസ്തീനികള്‍ പ്രതീക്ഷയുടെ ബോധം മുറുകെ പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് ദെയ്ര് എല്ബാലയില് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന അല്‍ ജസീറയുടെ താരീഖ് അബു അസ്സും പറയുന്നു. ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടയിലും, കൊച്ചുകുട്ടികള്‍ക്ക് സന്തോഷം പകരാന്‍ ഫലസ്തീനികള്‍ പരമാവധി ശ്രമിക്കുകയാണ്, ആ കുട്ടുകളില്‍ നിരവധി പേര് മാതാപിതാക്കളില്ലാതെയാണ് ഈദ് ആഘോഷിച്ചത്. ഫലസ്തീനികളെ ബലികര്മങ്ങളില് നിന്ന് തടയുകയും എല്ലായിടത്തും ബലിമൃഗങ്ങളെ കൊണ്ടുവരുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.