
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി: നൂറുകണക്കിന് ഫലസ്തീനികളുടെ മരണത്തിനും പരിക്കിനും കാരണമായ ഗസ്സയിലെ ഇസ്രാഈല്‍ വ്യോമാക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു, ഇത് ജനുവരിയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണ്. നിരപരാധികളുടെ കൂടുതല്‍ ജീവന് നഷ്ടപ്പെടുന്നതിനും ഗസ്സ മുനമ്പിലെ മാനുഷിക ദുരന്തം വര്‍ധിപ്പിക്കുന്നതിനും കാരണമാകുന്ന ഏതൊരു സൈനിക ആക്രമണത്തിന്റെയും അനന്തരഫലങ്ങളെക്കുറിച്ച് യുഎഇ മുന്നറിയിപ്പ് നല്‍കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സംഘര്‍ഷം നിര്‍ത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ യുഎഇ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു, വെടിനിര്‍ത്തല്‍ തുടരുന്നതിനും സാധാരണക്കാരെ സംരക്ഷിക്കുന്നതിനുമുള്ള അടിയന്തര നടപടികള്‍ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം യുഎഇ ചൂണ്ടിക്കാട്ടി.
ജീവന് ഭീഷണിയായ ശിക്ഷാ നടപടികള്‍ അവസാനിപ്പിക്കുകയും വൈദ്യുതി പുനഃസ്ഥാപിക്കുകയും ക്രോസിങ്ങുകള്‍ തുറക്കുകയും മാനുഷിക സഹായം അടിയന്തിരവും സുസ്ഥിരവും തടസമില്ലാത്തതുമായ വിതരണം സാധ്യമാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം യുഎഇ ആവര്‍ത്തിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. സിവിലിയന്മാര്ക്കും ജനവാസ മേഖലകള്‍ക്കും നേരെയുള്ള ഇസ്രായേലിന്റെ തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ അധിനിവേശ ഫലസ്തീന് പ്രദേശത്തെ സ്ഥിതിഗതികള്‍ വഷളാക്കുമെന്നും കൂടുതല്‍ അക്രമവും അസ്ഥിരതയും ഉടലെടുക്കുന്നതിന് ഇത് കാരണമാകുമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി.