
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഷാര്‍ജ : നഗര മധ്യത്തില്‍ സംഘങ്ങള്‍ ചേരിതിരിഞ്ഞ് പോര്‍വിളിയും അക്രമവും. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരക്കേറ്റു. വ്യാഴാഴ്ച രാത്രി റോളയിലാണ് സംഭവം. ബസ്സ്റ്റേഷന് സമീപം രാത്രി എട്ടര മണിയോടെ സംഘടിച്ചെത്തിയ ബംഗ്ലാദേശ് പൗരന്മാര് അറബ് വംശജരായ നാലംഗ സുഹൃദ് കൂട്ടത്തിനെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ ‘ഗള്‍ഫ് ചന്ദ്രിക’യോട് പറഞ്ഞു. നേരത്തെ നടന്ന വാക്തര്‍ക്കത്തിനു ശേഷം പിരിഞ്ഞുപോയ ബംഗ്ലാദേശ് പൗരന്മാര് വീണ്ടും സംഘടിച്ചെത്തി പകരം വീട്ടുകയാണുണ്ടായത്. ഏതാണ്ട് അമ്പതോളം വരുന്ന അക്രമിസംഘത്തിന് മുന്നില്‍ നാലംഗ അറബ് വംശജകര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ആണി കയറ്റിയ പട്ടിക, ഇരുമ്പ് പൈപ്പ്,കഠാരകള്‍ തുടങ്ങിയവയുമായി കൂട്ടമായി എത്തി അക്രമം തുടങ്ങി. അറബ് വംശജരുടെ തലക്കും ശരീര ഭാഗത്തുമാണ് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. വിവരമറിഞ്ഞ് പൊലീസ് പെട്രോളിങ് വാഹനങ്ങള്‍ സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി. ആവശ്യമായ പ്രാഥമിക ചികിത്സക്ക് ശേഷം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. റോളയിലെ ജ്വല്ലറികള്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ബസ്സ്റ്റേഷനു സമീപമാണ് സംഘര്‍ഷം നടന്നത്.
രാത്രി സമയമായതിനാല്‍ ഷോപ്പിങ്ങിന് എത്തിയവരും ബസ് കാത്തുനില്‍ക്കുന്നവരുമായ നിരവധി പേര് നോക്കി നില്‍ക്കെയാണ് സംഭവം. അക്രമി സംഘത്തിന്റെ പോര്‍വിളിയും ബഹളവും ജനങ്ങളെ പരിഭ്രാന്തിയിലാക്കി. സംഭവ സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ അക്രമി സംഘം സൂക്ഷിച്ചുവച്ച നിരവധി ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ഇരുമ്പ് പൈപ്പുകളും ആണി കയറ്റിയ പട്ടിക,വടിവാള്‍ തുടങ്ങിയവ കണ്ടെടുത്തു. സംഘര്‍ഷത്തിനിടയില്‍ തൊട്ടടുത്ത കെട്ടിടത്തിന്റെ പ്രധാന കവാടത്തിന്റെ ഗ്ലാസ് വാതില്‍ തകര്‍ന്നു നാശനഷ്ടമുണ്ടായി. കുറ്റക്കാരെ വലയിലാക്കുന്നതിന് രാത്രി തന്നെ ഷാര്‍ജ പൊലീസ് വ്യാപക തെരച്ചില്‍ നടത്തി. ബംഗ്ലാദേശ് സംഘങ്ങള്‍ കൂടുതലായി ഒത്തുകൂടുന്ന മേഖലകളിലായിരുന്നു പരിശോധന.