
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: യുഎഇയിലെ വെള്ളിക്കുളങ്ങര പ്രദേശക്കാരുടെ കൂട്ടായ്മയായ ഹിദായ വെള്ളികുളങ്ങര യുഎഇ ചാപ്റ്റര്‍ സംഘടിപ്പിച്ച ‘ഗെയിംസ് വൈബ് 2025’ ആവേശമായി. ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ഗ്രൗണ്ടിലാണ് വിവിധ മത്സരങ്ങള്‍ നടന്നത്. ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കാസ്കോ എഫ്സി ചാമ്പ്യന്മാരായി. വോളിബോള്‍ ടൂര്‍ണമെന്റിലും വടംവലി മത്സരത്തിലും കുനിയില്‍ എഫ്സിയും ജേതാക്കളായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആകര്‍ഷകമായ വിത്യസ്ത മത്സരങ്ങളും നടന്നു.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പാറക്കല്‍ അബ്ദുല്ല മുഖ്യാതിഥിയായി. ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് ഇസ്മായീല്‍ ഏറാമല,പികെ ജമാല്‍,ടിഎന്‍ അഷറഫ്,വടകര മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പിപി ജാഫര്‍,സിഎച്ച് സെന്റര്‍ ബഹ്റൈന്‍ സെക്രട്ടറി ഫദീല മൂസ ഹാജി പങ്കെടുത്തു. ഹിദായ പ്രസിഡന്റ് പികെ സിറാജ്,സെക്രട്ടറി കെ.ജാസിര്‍,ട്രഷറര്‍ എംഎം മുനീര്‍,ഗെയിംസ് വൈബ് ജനറല്‍ കണ്‍വീനര്‍ എംസി ജലീല്‍,കോര്‍ഡിനേറ്റര്‍ കെഎന്‍കെ ജാഫര്‍,കണ്‍വീനര്‍മാരായ എംകെ ഷാനവാസ്,നിസാര്‍ വെള്ളിക്കുളങ്ങര,എംകെ നബീല്‍ ഹസന്,പിപി അജ്മല്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ഹിദായ ഭാരവാഹികളായ ഫാജിസ് മൂസ,ഒകെ ഫൈസല്‍,പിപി സത്താര്‍,പികെ ആശിഖ്,പിഎം ഇബ്രാഹീം,എകെ അന്‍ഷാദ്,നവാസ് ഒരിയാന, വികെ മുസ്തഫ,സികെ ഷംസീര്‍ നേതൃത്വം നല്കി.