കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഫുജൈറ : യുഎഇ 53ാമത് ഈദ് അല്‍ ഇത്തിഹാദ് ദേശീയദിനാഘോഷ ഭാഗമായി ഫുജൈറ കെഎംസിസി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവു കൊണ്ടും വന്‍ വിജയമായി. ഫുജൈറ ഹോസ്പിറ്റല്‍,ഇഎച്ച്എസ്,എകെഎംജി, കെപിസി തുടങ്ങിയവരുടെ സഹകരണത്തോടെ സെന്റ്മേരിസ് സ്കൂളില്‍ നടന്ന ക്യാമ്പില്‍ ആയിരങ്ങള്‍ പങ്കെടുത്തു. യുഎഇ മുന്‍മന്ത്രി ഡോ. മുഹമ്മദ് സഈദ് അലി ഖല്ഫാന് അല്‍ കിന്ദി ഉദ്ഘാടനം ചെയ്തു. കെഎംസിസി പ്രസിഡന്റ് മുബാറക് കോക്കൂര്‍ അധ്യക്ഷതനായി.
ഡോ.സുമയ്യ യൂസുഫ്,അലീമ ദന്‍ഹാനി,ആയിഷ മൊതൈരി,ഡോ.മോനി കെ വിനോദ്,ഫാത്തിമ അല്‍ സെറൈഡി,ഡോ.അബൂബക്കര്‍,ഡോ.അംബരീഷ്,ഫാദര്‍ റൊസാരിയോ, അബ്ദുന്നാസര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ ഉളിയില്‍ സ്വാഗതവും ട്രഷറര്‍ സികെ അബുബക്കര്‍ നന്ദിയും പറഞ്ഞു. സിറാജ് വിഎം,റാഷിദ് മസാഫി,സിദ്ദീഖ് ടിവി,ശിഹാബ് സിപി,ഷംസു വലിയകുന്ന്,മുഹമ്മദ് ഗിരിയ,ഫിറോസ് തിരൂര്‍,സുബൈര്‍ ചോമയില്‍,ഇബ്രാഹിം ആലംപാടി,ഹബീബ് കടവത്ത്,അസീസ് കടമേരി,ഫൈസല്‍ ബാബു,ജസീര്‍ എംപിഎച്ച്,ആഷിക് എസ്എം,റഹീം കൊല്ലം,അയ്യൂബ് കാസര്‍കോട്,റിയാസ് ചെങ്ങള,ഇീന്ത്യാസ് കണ്ണൂര്‍,മഹറൂഫ് എന്‍എം,അബു താഹിര്‍,നൗഷാദ് കൊല്ലം,സുബൈര്‍ പയ്യോളി,ഷഫീഖ് തൃശൂര്‍,ജമാല്‍ തൂണേരി,വനിത കെഎംസിസി നേതാക്കളായ മെഹര്ബറഹീം,നദീറ ജമാല്‍,ബുഷ്റ സുധീര്‍,റാബിയ ജലീല്‍,റുബീന ഉമ്മര്‍,നാജിയ ജലീല്‍ നേതൃത്വം നല്കി.