
അനുഗ്രഹങ്ങളെ ഓര്‍ക്കുക
ഫുജൈറ : ‘ഒരുമിച്ചിരിക്കാം സുശക്തരാവാം’ എന്ന പ്രമേയത്തില്‍ ഫുജൈറ മങ്കട മണ്ഡലം കെഎംസിസി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം യുഎഇ നാഷണല്‍ കെഎംസിസി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. മുസ്്ലിം യൂത്ത്ലീഗ് ദേശീയ സെക്രട്ടറി അഡ്വ.നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പിഎ അലി അധ്യക്ഷനായി.
ഫുജൈറ കെഎംസിസി പ്രസിഡന്റ് മുബാറക് കോക്കൂര്‍,ജനറല്‍ സെക്രട്ടറി ബഷീര്‍ ഉളിയില്‍,അഡൈ്വസറി ബോര്‍ഡ് ചെയര്മാന് സിറാജ്,ട്രഷറര്‍ അബൂബക്കര്‍ സി.കെ,മലപ്പുറം ജില്ലാ പ്രസിഡന്റ് ഫിറോസ്,വനിതാ വിങ് ആക്ടിങ് പ്രസിഡന്റ് നാദിറ ടീച്ചര്‍,മലപ്പുറം ജില്ലാ എംഎസ്എഫ് മുന്‍ സെക്രട്ടറി അഡ്വ.പിഎ നിഷാദ് പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി അര്‍ഷല്‍ ഖിറാഅത്ത് നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി ആശിഖ് പി സ്വാഗതവും ട്രഷറര്‍ എ.ഷിഹാബുദ്ദീന് നന്ദിയും പറഞ്ഞു.