കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഫുജൈറ : യുഎഇ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച ഇസ്ലാമിക കലാമേളയില്‍ (മുസാബഖ) റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കിയ ഫുജൈറ തഅ്ലീമുല് ഖുര്‍ആന്‍ മദ്രസാ വിദ്യാര്‍ഥികളെയും മദ്രസ നടത്തിയ ഇസ്ലാമിക് ഫെസ്റ്റില്‍(എന്‍കോമിയം)ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും മദ്രസാ മാനേജ്മെന്റും ഫുജൈറ സംസ്ഥാന എസ്കെഎസ്എസ്എഫും അനുമോദിച്ചു.
ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന ചടങ്ങ് അഡ്മിനിസ്ട്രേറ്റര്‍ ശാകിര്‍ ഹുദവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുസ്തഫ താണിക്കല്‍ അധ്യക്ഷനായി. പ്രിസിപ്പല്‍ അബ്ദുസ്സലാം ദാരിമി പ്രഭാഷണം നടത്തി. വിദ്യാര്‍ഥികളുടെ മാഗസിന് ‘അല്‍ഖലം’ രണ്ടാം പതിപ്പ് സെക്രട്ടറി ഷരീഫ് ഹുദവി പ്രകാശനം ചെയ്തു. മുഹമ്മദ്കുട്ടി ഗിരയ,കെപി അബ്ദുറഹ്മാന്,വിഎം സിറാജ്,സൈഫുദ്ദീന്,ഫൈസല്‍ ബാബു,ഇബ്റാഹീം ആലംപാടി,സുലൈമാന്‍,ഇല്യാസ്,ഹബീബ് കടവത്ത്,സികെ അബൂബക്കര്‍,അബ്ദുല്ല ദാരിമി കൊട്ടില,ശാക്കിര്‍ ഹുദവി,അബ്ദുസ്സലാം ദാരിമി,സലിം മൗലവി,യാസീന്‍ മന്നാനി,ഷബീര്‍ ഹുദവി,ഫായിദ നസീര്‍,മുഫ്ലിഹ വഫിയ്യ,റുക്സാന ഉമര്‍,സമീറ റഫീഖ്,ആഇശ മുഹമ്മദലി,അബു താഹിര്‍,മൊയ്തീന്‍കുട്ടി,അന്‍വര്‍ ഹുദവി,മഅ്റൂഫ്, ജാഫര്‍,നൗഷാദ് മന്നാനി,സലീം വാഫി,മുഹമ്മദ് ഫിറോസ് നേതൃത്വം നല്കി. കമ്മിറ്റി സെക്രട്ടറി ശരീഫ് ഹുദവി സ്വാഗതവും ട്രഷറര്‍ മുഹമ്മദ്കുട്ടി നന്ദിയും പറഞ്ഞു.