
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര് ഘോബാഷ്
ഫുജൈറ : ശൈഖ് മുഹമ്മദ് ബിന് ഹമദ് ബിന് മുഹമ്മദ് അല് ശര്ഖി ഫുജൈറയുടെ കിരീടാവകാശിയായി നിയമിതനായതിന്റെ 18ാം വാര്ഷികമായിരുന്നു ഇന്നലെ. 2007 ജനുവരി 8നാണ് യുഎഇ സുപ്രീം കൗണ്സില് അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന് മുഹമ്മദ് അല് ശര്ഖി ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കിരീടാവകാശിയായി ചുമതലയേറ്റതു മുതല് ഫുജൈറയെ എല്ലാ മേഖലകളിലും സമഗ്രമായ വികസനത്തിന്റെ പ്രയാണ പാതയില് നയിക്കുകയാണ് ശൈഖ് മുഹമ്മദ് ബിന് ഹമദ് ബിന് മുഹമ്മദ് അല് ശര്ഖി. അതിനാല് തന്നെ നിരവധി നേട്ടങ്ങള്ക്കാണ് ഭരണാധികാരി ശൈഖ് ഹമദ് ബിന് മുഹമ്മദ് അല് ശര്ഖിയുടെ നേതൃത്വത്തില് ഫുജൈറ സാക്ഷ്യം വഹിക്കുന്നത്. കമ്മ്യൂണിറ്റി അവബോധം വര്ദ്ധിപ്പിക്കുകയും എല്ലാ തലങ്ങളിലുമുള്ള വ്യക്തികളെ ശാക്തീകരിക്കുകയും ചെയ്യുന്ന സംരംഭങ്ങള്ക്കും പദ്ധതികള്ക്കും ഫുജൈറ കിരീടാവകാശി മകച്ച നേതൃത്വവും പിന്തുണയുമാണ് നല്കുന്നത്. നിരവധി വ്യക്തിഗത സംരംഭങ്ങള് ആരംഭിക്കുന്നതിലും രാഷ്ട്രനിര്മാണത്തിലും വികസനത്തിലും എമിറേറ്റിലെ മുഴുവന് ആളുകളുടെയും പങ്കാളിത്തവും സഹകരണവും വര്ധിപ്പിക്കുന്നതിലും കിരീടാവകാശി താല്പര്യമെടുത്തു. ജനങ്ങള്ക്ക് അറിവിന്റെയും ശാക്തീകരണത്തിന്റെയും സൗകര്യങ്ങള് ഒരുക്കിക്കൊടുക്കുന്ന പദ്ധതികള് ഇതിന്റെ അടയാളങ്ങളാണ്.
പരമ്പരാഗത കായിക മേഖലക്കും കുതിരസവാരിക്കും മറ്റു പ്രാദേശികവും അന്തര്ദേശീയവുമായ കായിക മത്സരങ്ങള്ക്കും വേദിയൊരുക്കുന്നതിലും സമഗ്രവും സുസ്ഥിരവുമായ കായിക വികസന പദ്ധതികള് നടപ്പാക്കുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. കൂടാതെ, എമിറേറ്റിലെ വിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരിക പ്രവര്ത്തനങ്ങള് വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാംസ്കാരിക പദ്ധതികള്ക്ക് അദ്ദേഹം മികച്ച പിന്തുണയാണ് നല്കിക്കൊണ്ടിരിക്കുന്നത്. എമിറേറ്റിന്റെ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഖനനം,ധാതു വിഭവ മേഖല,എണ്ണ,വാതക മേഖല എന്നിവയില് നിക്ഷേപകരെ ആകര്ഷിക്കുന്ന പദ്ധതികള് ആവിഷ്കരിക്കുന്നതിലും ഇതിലൂടെ ഫുജൈറയുടെ സ്ഥാനം ആഗോളതലത്തില് ഉന്നതിയിലെത്തിക്കുന്നതിലും ശൈഖ് മുഹമ്മദ് ബിന് ഹമദ് വലിയ സംഭാവനകളാണ് നല്കിയിട്ടുള്ളത്.