കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഫുജൈറ : തഅ്ലീമുല് ഖുര്‍ആന്‍ ഹയര്‍ സെക്കന്ററി മര്‍കസുല്‍ മുഹമ്മദിയുടെ ആഭിമുഖ്യത്തില്‍ മിനിസ്ട്രി ഓഫ് കള്‍ച്ചര്‍ ആന്റ് യൂത്ത് ഓഡിറ്റോറിയത്തില്‍ ‘എന്‍കോമിയം 2കെ24’ ഇസ്ലാമിക കലാമേള സംഘടിപ്പിച്ചു. ബുഖാറ,ഖുര്‍ത്വുബ,സമര്‍ഖന്ത് എന്നീ ഗ്രൂപ്പുകളില്‍ 50 ഇനങ്ങളിലായി സബ്ജൂനിയര്,ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളില്‍ 300 ഓളം കുട്ടികള്‍ മാറ്റുരച്ചു. ഫുജൈറയിലെ കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ വിധി കര്‍ത്താക്കളായി.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി സംഘടിപ്പിച്ച മത്സരത്തില്‍ ‘എം ട്രാക്ക്’ സ്പോര്‍ട്സ് മത്സരങ്ങളും നടന്നു. വനിതാ വിഭാഗത്തില്‍ ബുഖാറ ഓവറോള്‍ ചാമ്പ്യാനായി. ഖുര്‍ത്വുബ രണ്ടാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഖുര്‍ത്വുബ ഓവറോള്‍ ചാമ്പ്യന്‍ ട്രോഫിയും ബുഖാറ റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി. സമാപന സംഗമം മുന്‍ ഫെഡറല്‍ മന്ത്രി ഡോ.മുഹമ്മദ് സഈദലി ഖല്ഫാന് അല്‍ കിന്ദി ഉദ്ഘാടനം ചെയ്തു. പ്രഡിഡന്റ് മുസ്തഫ താണിക്കല്‍ അധ്യക്ഷനായി.
വനിതാ വിഭാഗത്തിലെ ഓവറോള്‍ ചാമ്പ്യന്മാര്ക്ക് മുഹമ്മദ്കുട്ടി നെച്ചിയിലും റണ്ണേഴ്സിന് മുസ്തഫ താണിക്കലും ട്രോഫികള്‍ നല്കി. ആണ് കുട്ടികളിലെ വിജയികള്‍ക്കുള്ള ഓവറോള്‍ ട്രോഫി ഷരീഫ് ഹുദവിയും റണ്ണേഴ്സ് ട്രോഫി ഷാക്കിര്‍ ഹുദവി,അബ്ദുസ്സലാം ദാരിമി എന്നിവരും സമ്മാനിച്ചു. ആണ്‍കുട്ടികളില്‍ മുഹമ്മദ് അജീംഷാന് (സീനിയര്‍),മുഹമ്മദ് ഹംദാന്‍ (ജൂനിയര്‍),ഷാന്‍ മുഹമ്മദ് (സബ്ജൂനിയര്), പെണ്‍കുട്ടികളില്‍ ആയിശത്ത് സഫ(സീനിയര്‍), ഫാത്തിമ അഫീഫ(ജൂനിയര്‍), റിസ ഫാത്തിമ(സബ്ജൂനിയര്) കലാ പ്രതിഭകളായി. കെപി അബ്ദുറഹ്മാന്,വിഎം സിറാജ്,ടികെ ഇബ്രാഹിം,ഹബീബ് കടവത്ത്,ഫൈസല്‍ ബാബു,ഇബ്രാഹീം ആലംപാടി, സുലൈമാന്‍,മൊയ്തീന് അബ്ബാസ്,ഇല്യാസ്, നുജൂം,സികെ അബൂബക്കര്‍,അബ്ദുല്ല ദാരിമി കൊട്ടില,ശാക്കിര്‍ ഹുദവി,അബ്ദുസ്സലാം ദാരിമി,സലീം മൗലവി,യാസീന്‍ മന്നാനി,ഫായിദ നസീര്‍,മുഫ് ലിഹ വഫിയ്യ,റുക്സാന ഉമര്‍,സമീറ റഫീഖ്,ആഇശ മുഹമ്മദലി,അബു താഹിര്‍,മൊയ്തീന്‍കുട്ടി, അന്‍വര്‍ ഹുദവി,മഅ്റൂഫ്,ജാഫര്‍,ഉളിയില്‍ ബഷീര്‍, മുബാറക് കോക്കൂര്‍,മുഹമ്മദ് ഫിറോസ് നേതൃത്വം നല്കി. കമ്മിറ്റി സെക്രട്ടറി ശരീഫ് ഹുദവി സ്വാഗതവും ട്രഷറര്‍ മുഹമ്മദ്കുട്ടി നന്ദിയും പറഞ്ഞു.പ്രസംഗിച്ചു.