
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ഫുജൈറ: ബദ്ര് യുദ്ധം നടന്ന റമസാന്‍ 17ന്റെ ഓര്‍മകളില്‍ ഫുജൈറ തഅ്ലിമുല്‍ ഖുര്‍ആന്‍ മദ്റസ ഓഡിറ്റോറിയത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. ബദര്‍ മൗലിദ് പാരായണം,ചരിത്ര വിവരണം,’ബദര്‍: സ്മൃതി പ്രയാണം,ലഘുലേഖ പ്രകാശനം തുടങ്ങിയ പരിപാടികള്‍ നടന്നു. എസ്ബിവി കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ഷരീഫ് ഹുദവി തയാറാക്കിയ ലഘുലേഖ വായനക്കാര്‍ക്ക് പഠനാര്‍ഹമായി.
പ്രിന്‍സിപ്പല്‍ അബ്ദുസ്സലാം ദാരിമി ബദര്‍ദിന സന്ദേശം നല്കി. സലീം മൗലവി,ഷബീര്‍ ഹുദവി,ത്വല്‍ഹ ദാരിമി എന്നിവര്‍ മൗലിദ് പാരായണത്തിന് നേതൃത്വം നല്കി. അഡ്മിനിസ്ട്രേറ്റര്‍ ശാകിര്‍ ഹുദവി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. ഫായിദ നസീര്‍,മുഫ്ലിഹ വഫിയ്യ,റുക്സാന ഉമര്‍,സമീറ റഫീഖ്,ഹലീമ വഫിയ്യ പങ്കെടുത്തു.