
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ഫുജൈറ: കെഎംസിസി സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ വിരുന്നില്‍ ജാതി,മത,രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള ആയിരത്തോളം ആളുകള്‍ പങ്കെടുത്തു. സാമൂഹിക,സാംസ്കാരിക,ജീവകാരുണ്യ മേഖലകളില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്ന ഫുജൈറ കെഎംസിസിയുടെ സമൂഹ ഇഫ്താര്‍ സ്നേഹവും സൗഹാര്‍ദവും വിളംബരം ചെയ്യുന്ന വേദിയായി മാറി. വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറി ഡോ. പുത്തൂര്‍ റഹ്മാന് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. പ്രസിഡന്റ് മുബാറക് കോകൂര്‍,ജനറല്‍ സെക്രട്ടറി ബഷീര്‍ ഉളിയില്‍,ട്രഷറര്‍ സികെ അബൂബക്കര്‍,അഡൈ്വസറി ബോര്‍ഡ് ചെയര്മാന് വിഎം സിറാജ്,ഭാരവാഹികളായ റാഷിദ് ജാതിയേരി,റാഷിദ് മസാഫി,ഇബ്രാഹീം ആലമ്പാടി,അസീസ് കടമേരി,റഹീം കൊല്ലം,അഡ്വ.മുഹമ്മദലി,മഅ്റൂഫ് തൃശൂര്‍,സുബൈര്‍ ചോമയില്‍,സിദ്ദീഖ് ടിവി,ഷൗഖത്തലി നേതൃത്വം നല്കി.