
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
കൊച്ചി: 2024 ഏപ്രിലിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നെക്സ മോഡലായി മാറി മാരുതി സുസുക്കി ഫ്രോങ്സ്. ഈ ക്രോസ്സോവറിന്റെ 14,286 യൂണിറ്റുകളാണ് നെക്സ ഷോറൂമുകളിലൂടെ ഏപ്രിൽ മാസത്തിൽ മാത്രം വിറ്റഴിച്ചത്. ബലേനോയുടെ അതേ പ്ലാറ്റ്ഫോമിലാണ് ഈ ക്രോസ്സോവർ വരുന്നത്.
ഫ്രാങ്ക്സ് ലൈനപ്പ് ഈയിടെ മാരുതി പരിഷ്കരിച്ചിരുന്നു. ഡെല്‍റ്റ+ (0) എംപി, ഡെല്‍റ്റ (0) എജിഎസ് എന്നിങ്ങനെ പുതിയ വേരിയന്റുകൾ കൂട്ടിച്ചേർത്താണ് പുതുക്കിയത്. ഫ്രോങ്സ് വിപണിയിലെത്തി ഒരു വർഷം പിന്നിട്ട മുഹൂര്‍ത്തത്തിലായിരുന്നു ഈ പുതുക്കൽ. ഇതിനു പിന്നാലെയാണ് 2024 ഏപ്രിലിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നെക്സ മോഡലെന്ന നേട്ടം കൂടി വരുന്നത്.
2023-24 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കി 1,34,735 യൂണിറ്റ് ഫ്രോങ്സ് വിറ്റു. 2024 ഏപ്രിലിൽ വിറ്റത് 14,286 കാറുകളായിരുന്നു. ഇതുകൂടി ചേർത്താൽ സാമ്പത്തിക വർഷത്തിൽ ആകെ 1,49,021 യൂണിറ്റിലെത്തി. ഒന്നര ലക്ഷത്തിലേക്കെത്താൻ കുറച്ച് യൂണിറ്റുകളുടെ മാത്രം കുറവാണ് വന്നിരിക്കുന്നത്.
ഇന്ത്യൻ വിപണിയിൽ കാർ അവതരിപ്പിച്ച് 14 മാസം മാത്രമാണ് പിന്നിട്ടിരിക്കുന്നത്. ഇത് 14 മാസമാകുന്നതോടെ ഫ്രോങ്സിന്റെ സഞ്ചിത വിൽപ്പന 1.5 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് കടന്നേക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹ്യുണ്ടായ് എക്സ്റ്റർ, വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സോൺ, പഞ്ച് എന്നിവയുമായാണ് ഫ്രോങ്സ് മത്സരിക്കുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാണ് – 1.2 ലിറ്റർ പെട്രോളും, 1.0 ലിറ്റർ ടർബോ-പെട്രോളും. കൂടാതെ മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളും വാഹനത്തിനുണ്ട്. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് AMT, 6-സ്പീഡ് ഓട്ടോമാറ്റിക്.