കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി: ഹിംസാത്മകമായ കാലിക സാഹചര്യങ്ങളില്‍ മാനവ മൈത്രിയും മതേതരത്വവും ഏറെ പ്രസക്തമാണെന്ന് ചരിതകാരനും പ്രഭാഷകനുമായ പി.ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ‘ചരിത്രവും വര്‍ത്തമാനവും’ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. പുതിയ സാഹചര്യങ്ങളില്‍ ഗാന്ധിജിയുടെ സന്ദേശമായ അഹിംസയും സഹിഷ്ണുതയും വിലപ്പെട്ടതാണ്.
‘മാനവ മൈത്രിക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട മഹാത്മാ ഗാന്ധി 18691915 കാലവും കര്‍മപര്‍വവും’ പുസ്തകത്തിന്റെ രചയിതാവും തുഞ്ചത്ത് എഴുത്തച്ഛന് ശ്രേഷ്ഠാചാര്യ പുരസ്കാര ജേതാവുമായ പി.ഹരീന്ദ്രനാഥിനെ കേള്‍ക്കാന്‍ നിരവധി പേര് എത്തിയിരുന്നു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്സനുമായ അഡ്വ.നജ്മ തബ്ഷീറ പ്രഭാഷണം നടത്തി. അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവ ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.പി.കെ അബ്ദുല്ല അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല ആമുഖഭാഷണം നടത്തി. അബുദാബി കെഎംസിസി ആക്ടിങ് പ്രസിഡന്റ് റഷീദ് പട്ടാമ്പി,ഗാന്ധി സേവ പ്രവര്ത്തകന് വി.ടി.വി ദാമോദരന്‍ പ്രസംഗിച്ചു.
ഇസ്ലാമിക് സെന്റര്‍ ട്രഷറര്‍ ബി.സി അബൂബക്കര്‍, വര്‍ക്കിങ് പ്രസിഡന്റ് സി.സമീര്‍,സെക്രട്ടറിമാരായ ഹുസൈന്,കമാല്‍ മല്ലം,ഇര്‍ഷാദ് യു.വി (മലയാളി സമാജം),നാസര്‍ തമ്പി (ഐ.എസ്.സി),യേശുശീലന്‍ (ഇന്‍കാസ്),ബാസിത് കായക്കണ്ടി(വടകര എന്‍ആര്‍ഐ ഫോറം) എഴുത്തുകാരനും പൊന്നാനിയുടെ ചരിത്രകാരനുമായ അബ്ദുറഹ്്മാന്,ഇസ്്ലാമിക് സെന്റര്‍,കെഎംസിസി,സുന്നിസെന്റര്‍ നേതാക്കളും ഭാരവാഹികളും പങ്കെടുത്തു. മുഹമ്മദലി മാങ്കടവ്,ജുബൈ ര്‍ ആനക്കര,മുത്തലിബ് അരയാലന്‍,റിയാസ് പത്തനംതിട്ട, അഷറഫ് ഇരിക്കൂര്‍,അഷറഫ് ഹസൈനാര്‍ ബാവ വെട്ടം, ഫത്താഹ് കല്യാശേരി,റഷീദ് താനാളൂര്‍ നേതൃത്വം നല്കി. സാഹിത്യ വിഭാഗം സെക്രട്ടറി ജാഫര്‍ കുറ്റിക്കോട് സ്വാഗതവും കണ്‍വീനര്‍ ഹകീം എടക്കഴിയൂര്‍ നന്ദിയും പറഞ്ഞു.