കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : ദുബൈ മലയാളി അസോസിയേഷന്റെയും അബുദാബി അല്‍ അബീര്‍ മെഡിക്കല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ അബുദാബി അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടക്കും. ആരോഗ്യമാണ് സമ്പത്ത്,ആരോഗ്യം സംരക്ഷിക്കുക,ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തി തടയുക എന്ന സന്ദേശവുമായി ദുബൈ മലയാളി അസോസിയേഷന് നടത്തിക്കൊണ്ടിരിക്കുന്ന കാമ്പയിനിന്റെ ഭാഗമായുള്ള ഈ വര്‍ഷത്തെ ആറാംഘട്ട മെഡിക്കല്‍ ക്യാമ്പാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മനോജ് +971568108323,അക്ബര്‍ +971558733995,ഷറഫുദ്ദീന് +971555032974 നമ്പറുകളില്‍ ബന്ധപ്പെടാം.