27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : യുഎഇയുടെ 53മത് ദേശീയ ദിനം സമൂഹ നന്മയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ആഘോഷിക്കാന്‍ യുഎഇ മലയാളി നേഴ്സുമാരുടെ കുടുംബ കൂട്ടായ്മയായ ‘എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി’ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡിസംബര്‍ ഒന്നിനു വൈകുന്നേരം റാസല്‍ഖൈമ സാഖര്‍ ആശുപത്രിയില്‍ മെഗാ രക്തദാന ക്യാമ്പും ഡിസംബര്‍ 2ന് രാവിലെ എട്ടു മണിക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സന്ദര്‍ശക വിസയിലുള്ളവര്‍ക്കും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും. അബുദാബി മുസഫയിലെ ഫിനിക്സ് ഹോസ്പിറ്റലിലും ഷാര്‍ജ അല്‍നഹ്ദയിലെ ബ്രിസ്റ്റോള്‍ ക്ലിനിക്കിലുമാണ് രക്തദാനവും മെഡിക്കല്‍ ക്യാമ്പും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ +971 55 482 9300,0557018494 (ഷാര്‍ജ)+971 52 672 6393 ,+971 56 257 4702(അബുദാബി),+971 55 146 7748,+971 56 808 9883(റാസല്‍ഖൈമ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.