കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
റാസല്‍ഖൈമയില്‍ പുതുവത്സരാഘോഷങ്ങളിലെ ഫയര്‍ വര്‍ക്ക് സൗജന്യമായി കാണാം. ഫയര്‍ വര്‍ക്കിലേക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. മര്‍ജന്‍ ദ്വീപ്, മര്‍ജന്‍ ദ്വീപിനും അല്‍ ഹംറ വില്ലേജിനും ഇടയിലുള്ള വാട്ടര്‍ ഫ്രണ്ട് ഏരിയ, ഫസ്റ്റിവല്‍ ഗ്രൗണ്ടുകള്‍, ധായ, ജെയ്സ്, യാനാസ്, റാംസ് തുടങ്ങിയ പാര്‍ക്കിംഗ് സോണുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ നിന്ന് ഫയര്‍ വര്‍ക്കുകള്‍ സൗജന്യമായി ആസ്വദിക്കാം. പ്രവേശനം സൗജന്യമാണെങ്കിലും ഇവിടുത്തെ ഭക്ഷണ പാനീയങ്ങള്‍ക്കും മറ്റും നിരക്ക് ഈടാക്കും. വൈവിധ്യമാര്‍ന്ന പാചക രീതികള്‍ വാഗ്ദാനം ചെയ്യുന്ന ഫുഡ് ട്രക്കുകള്‍ക്ക് കൂടാതെ, ലഹരി പാനീയങ്ങള്‍ ഉള്‍പ്പെടെ ലഭിക്കുന്ന ഒരു ബാറും ഇവിടെ ഒരുക്കുന്നുണ്ട്. പ്രശസ്തരായ കലാകാരന്മാരുടെ കലാപരിപാടികളും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും.