
മറക്കില്ല യുഎഇ മാര്‍പാപ്പയെ
അബുദാബി: 2019ലെ യുഎഇയുടെ സഹിഷ്ണുതാ വര്‍ഷാചരണത്തില്‍ മുഖ്യാതിഥി ആരായിരിക്കണമെന്ന കാര്യത്തില്‍ ശൈഖ് ഖലീഫയ്ക്ക് രണ്ടഭിപ്രായമുണ്ടായിരുന്നില്ല. മാര്‍പാപ്പ വരട്ടെ…ഒരു രാജ്യം ഒന്നടങ്കം ആ സന്തോഷം അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. അങ്ങനെയാണ് ഫെബ്രുവരി മൂന്നിന് മാര്‍പാപ്പ ചരിത്ര സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനൊടുവില്‍ സ്നേഹ വാക്കുകള്‍ കൊണ്ട് യുഎഇയുടെ മനംകവര്‍ന്നും സ്വീകരണങ്ങള്‍ കൊണ്ട് തന്റെ മനം നിറഞ്ഞുമാണ് മാര്‍പാപ്പ മടങ്ങിയത്. ഇമിറാത്തിന്റെ മണ്ണില്‍ ആദ്യമായി വിരുന്നെത്തിയ ആഗോള കത്തോലിക്ക സഭാ തലവന്‍ ചരിത്ര വരവേല്‍പ്പാണ് അന്ന് യുഎഇ നല്‍കിയത്. അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തി ല്‍ അന്നത്തെ അബുദാബി കിരീടവകാശിയും ഇന്നത്തെ യുഎഇപ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം. തുടര്‍ന്ന് അബുദാബിയിലെ സഹിഷ്ണുത സമ്മേളനത്തില്‍ സ്നേഹമസൃണമായ ഭാഷണം. ശേഷം സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ ഒന്നര ലക്ഷം വിശ്വാസികള്‍ പങ്കെടുത്ത കു ര്‍ബാനയ്ക്ക് നേതൃത്വം. പിന്നീട് വിവിധ മതവിഭാഗങ്ങ ള്‍ക്കൊപ്പം വ്യത്യസ്ത പരിപാടികള്‍. അവിസ്മരണീയ നിമിഷങ്ങളായിരുന്നു ഇതെല്ലാം. യുഎഇയുടെ സഹിഷ്ണുതാ വര്‍ഷത്തിന് സ്നേഹമധുരം സമ്മാനിച്ച് ലോക സമാധാനത്തിന് ആഹ്വാനം ചെയ്താണ് അന്ന് മാര്‍പാപ്പ മടങ്ങിയത്. ഇന്നലെ മാര്‍പാപ്പയുടെ വിയോഗ വാര്‍ത്തയില്‍ ലോകജനയെ വേദനിപ്പിച്ചപ്പോള്‍ യുഎഇയും ആ ദുഖത്തില്‍ ലയിച്ചുചേര്‍ന്നിരിക്കുകയാണ്.