
അബുദാബി ഗ്രാന്റ് കിങ്ഫിഷ് ചാമ്പ്യന്ഷിപ്പില് പങ്കെടുക്കുന്നത് 2,100 മത്സ്യത്തൊഴിലാളികള്
ദുബൈ : യുഎഇയിലെ മുന് മലയാളി മാധ്യമപ്രവര്ത്തകന് അനു വാരിയര് നാട്ടില് അന്തരിച്ചു. ഏറെ കാലം ഖലീജ് ടൈംസ് ഇംഗ്ലിഷ് പത്രത്തില് എഡിറ്റോറിയല് വിഭാഗത്തില് ജോലി ചെയ്തിരുന്ന ഇദ്ദേഹം അര്ബുദ രോഗബാധയെ തുടര്ന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയതായിരുന്നു.
ദീര്ഘകാലം പ്രവാസിയായിരുന്ന അനു കോപ്പി എഡിറ്ററും എഴുത്തുകാരനുമായിരുന്നു. കഴിഞ്ഞ നാല് വര്ഷത്തോളമായി കാന്സര് ബാധിതനായി നാട്ടിലായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം. 49 വയസ്സായിരുന്നു. 14 വര്ഷം ഖലീജ് ടൈംസില് പത്രത്തിലും ഓണ്ലൈനിലും ജോലി ചെയ്തു.