കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
മിലാൻ : ഇറ്റലിയുടെ മുൻ ഫുട്ബോൾ താരം സാൽവതോർ ഷില്ലാച്ചി (59) അന്തരിച്ചു. 1990 ഫുട്ബോൾ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡന്‍ ബോൾ നേടിയ ഷില്ലാച്ചി, ആ ലോകകപ്പിൽ ഇറ്റലിയെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ടോട്ടോ എന്ന വിളിപ്പേരുള്ള ഷില്ലാച്ചി ഇറ്റലിയിലെ ലോവർ ഡിവിഷൻ ലീഗുകളിൽ കളിച്ചാണു കരിയർ തുടങ്ങുന്നത്.
1988–89ലെ ഇറ്റാലിയൻ സീരി ബിയിൽ ടോപ് സ്കോററായതോടെയാണു താരത്തിന്റെ കരിയറിൽ വഴിത്തിരിവായത്. യുവെന്റസിൽ ചേർന്ന താരം 1989–90 സീസണിൽ കോപ്പ ഇറ്റാലിയയും യുവേഫ കപ്പും വിജയിച്ചു. 1990 ലെ ലോകകപ്പിൽ ഇറ്റലിക്കു വേണ്ടി സബ്സ്റ്റിറ്റ്യൂട്ടായി കളിക്കാനിറങ്ങിയ ഷില്ലാച്ചി ആറു ഗോളുകള്‍ അടിച്ചുകൂട്ടി ലോകകപ്പിലെ ടോപ് സ്കോററായി. സെമി ഫൈനലിൽ അർജന്റീനയ്ക്കെതിരെയും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെയും താരം ഗോൾ നേടിയിരുന്നു.