
ബൊദൂര് അല് ഖാസിമി ബൊളോണ റഗാസിഅവാര്ഡ് നേടുന്ന ആദ്യ ജിസിസി വനിത
ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് മുന് വൈസ് പ്രസിഡന്റ് ആലുവ വടക്കേതോലക്കര പീടികപറമ്പില് വി.എം അബൂബക്കര് (74) നിര്യാതനായി. ചന്ദ്രിക കൊച്ചി എഡിഷനില് സ്റ്റാഫായിരുന്നു. മുസ്ലിംലീഗ് എറണാകുളം ജില്ലാ കൗണ്സിലറും കര്ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: റുഖിയ ബീവി. മക്കള്: ഖാജാ മുഹിയുദ്ദീന് (അബുദാബി), അബുദാബി കെഎംസിസി എറണാകുളം ജില്ല പ്രസിഡന്റ് അഹമ്മദ് കബീര് റിഫായി, ഖൈറുന്നീസ. മരുമക്കള്: നസീബ, റമീസ, മുഹമ്മദ് അംറു. ഖബറടക്കം ബുധനാഴ്ച രാത്രി 10ന് പേങ്ങാട്ടുശ്ശേരി മഹല്ല് ഖബര്സ്ഥാനില്