
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ഷാര്‍ജ: ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ വ്യാജ അറ്റസ്റ്റേഷന് പതിപ്പിച്ചതിനെ തുടര്‍ന്ന് നിയമ കുരുക്കിലകപ്പെട്ട കണ്ണൂര്‍ തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെ ഷാര്‍ജ കോടതി കുറ്റ വിമുക്തനാക്കി. ബിരുദ സര്‍ട്ടിഫിക്കറ്റില്‍ വ്യാജ സീലും സ്റ്റാമ്പും പതിപ്പിച്ചു ഷാര്‍ജ വിദേശകാര്യ മന്ത്രാലയത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നീതിന്യായ മന്ത്രാലയം നല്കിയ പരാതിയില്‍ യാബ് ലീഗല്‍ സര്‍വീസസ് നടത്തിയ നിയമ മുന്നേറ്റത്തിനൊടുവിലാണ് സജേഷിന് അനുകൂല വിധി ലഭിച്ചത്. 2024 ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ജോലി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സജേഷ് തന്റെ നാട്ടിലുള്ള സുഹൃത്ത് വഴി 1998ലെ ഡിഗ്രി സര്‍ട്ടിഫിക്കേറ്റ് 2010ല്‍ നാട്ടില്‍ വെച്ച് അറ്റസ്റ്റ് ചെയ്യുകയും ശേഷം 14 വര്‍ഷങ്ങള്‍ക്കിപ്പുറം ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ടു ഷാര്‍ജയിലുള്ള വിദേശകാര്യ മന്ത്രാലയത്തിനു കീഴില്‍ അറ്റസ്റ്റേഷന് സമര്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച അധികൃതര്‍ അതില്‍ പതിച്ചിരിക്കുന്ന ഡല്‍ഹിയിലെ യുഎഇ എംബസിയുടെ സീല്‍ വ്യാജമാണെന്ന് കണ്ടെത്തുകയും സജേഷിനെ ഷാര്‍ജ പൊലീസിന് കൈമാറി അറസ്റ്റ് ചെയ്തു ജ്യാമത്തില്‍ വിടുകയും ചെയ്തു. തുടര്‍ന്ന് പ്രതിസന്ധിയിലായ സജേഷ് കുടുംബസമേതം യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. ശേഷം യാബ് ലീഗല്‍ സര്‍വീസസിലെ യുഎഇ അഭിഭാഷകര്‍ ഷാര്‍ജ പ്രോസിക്യൂഷനില്‍ നിജസ്ഥിതി ബോധിപ്പിച്ചെങ്കിലും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും സജേഷിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഷാര്‍ജ ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയിലേക്ക് കേസ് ട്രാന്‍സ്ഫര്‍ ചെയ്തു.സജേഷിന് മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തില്‍ ഇദ്ദേഹത്തിന് നേരിട്ടുള്ള പങ്കാളിത്തമില്ലായെന്നും വ്യാജ സീല്‍ സ്റ്റാമ്പ് എന്നിവ ഉണ്ടാക്കിയതും അത് സര്‍ട്ടിഫിക്കറ്റില്‍ പതിപ്പിച്ചതും ഇദ്ദേഹത്തിന്റെ നാട്ടിലുള്ള സുഹൃത്താണെന്നും ഇതറിയാതെയാണ് സജേഷ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിദേശ കാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തിന് നല്‍കിയതെന്നും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ മേല്‍ ഒരാളും അറിഞ്ഞുകൊണ്ട് വ്യാജമായി അറ്റസ്റ്റേഷന് നടത്താന്‍ മുതിരില്ലെന്നും അതുകൊണ്ട് തന്നെ ഇദ്ദേഹത്തെ നിരപരാതിയായി വിധിക്കാനും യുഎഇ അഭിഭാഷകനായ അഡ്വ. മുഹമ്മദ് അബ്ദുറഹ്മാന് മുഹമ്മദ് അബ്ദുല്ല അസ്സുവൈദി കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.