മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
യുഎസിലെ ലോസ് ഏഞ്ചല്‍സിനെ വിറപ്പിച്ച് കാട്ടുതീ പടരുന്നു. മരണസംഖ്യ പത്തായി ഉയര്‍ന്നു.
ദുരന്തത്തെ തുടര്‍ന്ന് കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടെ പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുക്കുകയാണ്. ഒട്ടേറെ ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന ഹോളിവുഡ് ഹില്‍സിലെ തീപിടിത്തത്തിലും വ്യാപക നാശനഷ്ടമുണ്ടായി. ജാമി ലീ കര്‍ട്ടിസ്, മാര്‍ക്ക് ഹാമില്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ താമസിക്കുന്ന പസഫിക് പാലിസേഡ്സില്‍ വ്യാപകമായ നാശമാണ് സംഭവിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് വിലമതിക്കുന്ന വീടുകളും സ്വത്തുക്കളും തീപിടുത്തത്തില്‍ കത്തി നശിച്ചു