ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ന്യൂഡല്‍ഹി : ഇസ്രാഈലിനെതിരെ വന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാരോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇറാനില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാര് ജാഗ്രത പാലിക്കണമെന്നും ടെഹ്റാനിലെ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇസ്രായേലിന് മുകളില്‍ ഹൈപ്പര്‍സോണിക് മിസൈലുകളുടെ ആക്രമണത്തിന് ശേഷം മിഡില്‍ ഈസ്റ്റിലെ യുദ്ധസാഹചര്യം വര്‍ധിച്ചിരിക്കുകയാണ്. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ഉന്നത നേതാക്കളെ അടുത്തിടെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഇറാന്റെ ആക്രമണം. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ അടുത്ത കാലത്തായി വര്‍ധിക്കുന്നത് ഇന്ത്യന്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഓണ്‍ലൈനില്‍ പങ്കിട്ട പ്രസ്താവനയില്‍ പറഞ്ഞു. ‘ഇന്ത്യന്‍ പൗരന്മാരോട് ഇറാനിലേക്കുള്ള എല്ലാ അനിവാര്യമല്ലാത്ത യാത്രകളും ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിലവില്‍ ഇറാനില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനും ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താനും അഭ്യര്‍ത്ഥിക്കുന്നു,’ യാത്രാ ഉപദേശകത്തില്‍ പറയുന്നു. ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം രാജ്യത്തെ ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും സുരക്ഷാ ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരാനും ആവശ്യപ്പെട്ടിരുന്നു.