കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : സന്ദര്‍ശനാര്‍ത്ഥം യുഎഇയില്‍ എത്തിയ പ്രമുഖ കൈമുട്ടിപ്പാട്ടുകാരായ ഖാഫില കലാസംഘത്തിന് അബുദാബി ടീം തളിപ്പറമ്പ് സ്നേഹോഷ്മള സ്വീകരണം നല്കി. സിപി നൗഫല്‍ അധ്യക്ഷനായി. കെവി അഷ്റഫ് സ്വാഗതം പറഞ്ഞു. ഖാസിം അബൂബക്കര്‍ അതിഥികളെ പരിചയപ്പെടുത്തി. പിഎ മൊയ്തീന്‍കുട്ടി,കെവിടി അഷ്റഫ്,അബ്ദുല്‍ ജൗഹര്‍,എസ്എല്‍പി റഫീഖ്,കെവിടി മുഹമ്മദ്കുഞ്ഞു,കൊടിയില്‍ ഉമ്മര്‍ പ്രസംഗിച്ചു. അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ ടീം തളിപ്പറമ്പ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഒകെ നിയാസ്,കെപി അബ്ദുല്ല,സുബൈര്‍ തളിപ്പറമ്പ്,ഡോ.സി നൗഷാദ്, സമീര്‍ കമാല്‍,കെവി നൗഫല്‍,അഫ്സല് ടീകെ, മൊയ്ദീന് പിഎകെഎന് ഇബ്രാഹീം തുടങ്ങിയവര്‍ കൈമാറി. ഖാഫില സംഘം അവതരിപ്പിച്ച മുട്ടിപ്പാട്ടും ഫഌവേഴ്സ് ടിവി താരം സമദ് തളിപ്പറമ്പ് അവതരിപ്പിച്ച മിമിക്രിയും പരിപാടിക്ക് മാറ്റുകൂട്ടി. നൗഷാദ് പറമ്പില്‍ നന്ദി പറഞ്ഞു.