
അബുദാബി പൊന്നാനി മണ്ഡലം ഗള്ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി: ഗസ്സ മുനമ്പില് തുടര്ച്ചയായി ഇസ്രായേല് നടത്തുന്ന ലംഘനങ്ങളെയും, തെക്കന് ഗാസയിലെ ഖാന് യൂനിസില് കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്ക്ക് വേണ്ടിയുള്ള ഏറ്റവും പുതിയ ക്യാമ്പുകള്ക്ക് നേരെയും ആക്രമണം നടത്തുന്നതില് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായ ഭാഷയില് അപലപിച്ചു. ഇത് നിരവധി മരണങ്ങള്ക്കും ഡസന് കണക്കിന് നിരപരാധികള്ക്ക് പരിക്കേല്ക്കുന്നതിനും കാരണമായി. സഹോദരങ്ങളായ ഫലസ്തീനികള്ക്കുള്ള മാനുഷികവും ദുരിതാശ്വാസവും വൈദ്യസഹായവും ഉടനടി എത്തിക്കാന് സുരക്ഷിതവും, സുസ്ഥിരവും, തടസ്സരഹിതവുമായ വിതരണം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഒരു പ്രസ്താവനയില് വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര ഉടമ്പടികള് ഉള്പ്പെടെയുള്ള അന്താരാഷ്ട്ര നിയമം അനുസരിച്ച്, സിവിലിയന്മാരെയും സിവിലിയന് സ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ആവര്ത്തിച്ചു. കൂടുതല് ജീവന് നഷ്ടപ്പെടാതിരിക്കാന് അടിയന്തര വെടിനിര്ത്തലിന്റെ ആവശ്യകത മന്ത്രാലയം മുന്നോട്ടു വെച്ചു. അധിനിവേശ ഫലസ്തീന് പ്രദേശത്ത് സംഘര്ഷം ഒഴിവാക്കാനുള്ള ശ്രമങ്ങള് ശക്തമാക്കാനും സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങള് നടത്താനും യുഎഇ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.