
യുഎഇയില് ഏപ്രിലില് ഇന്ധനവില കുറയും
അബുദാബി: കൊതുക് ശല്യം രൂക്ഷമാവുന്ന അബുദാബിയില് നശീകരണത്തിന് പദ്ധതി. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാല് അബുദാബിയില് കൊതുക് ശല്യം വര്ധിച്ചിരിക്കുകയാണ്. കൊതുകുകളെ പൂര്ണമായും ഇല്ലാതാക്കാന് സ്മാര്ട്ട് ട്രാപ്പ് പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന്റെ പരീക്ഷണം ഫലപ്രദമാണെന്ന് അധികൃതര് തിരിച്ചറിഞ്ഞിരിക്കുന്നു. ഇതോടെ എമിറേറ്റിലെ വിവിധ ഭാഗങ്ങളില് കൊതുകുകളെ കുടുക്കുന്നതിനായി സ്മാര്ട്ട് ട്രാപ്പുകളും സ്ഥാപിച്ചു. കൊതുകുകളെ നശിപ്പിക്കുന്നതിനായി അബുദാബി പ്രാഥമികാരോഗ്യ കേന്ദ്രമാണ് സ്മാര്ട്ട് ട്രാപ്പ് സംവിധാനം ആവിഷ്കരിച്ചത്. അബുദാബിയില് കൊതുക് ശല്യമുള്ള 920 കേന്ദ്രങ്ങളിലാണ് ഇപ്പോള് സ്മാര്ട്ട് ട്രാപ്പുകള് സ്ഥാപിച്ചിരിക്കുന്നത്. ട്രാപ്പുകള്ക്ക് പുറമെ ഫലപ്രദമായി കൊതുകുകള് പെരുകുന്നത് തടയാനായി എമിറേറ്റില് ബോധവത്കരണ പരിപാടികളും കൊതുകുകള് പെരുകുന്നത് നിരീക്ഷിക്കാനുള്ള സര്വേ സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. കെട്ടികിടക്കുന്ന വെള്ളമുള്ള സ്ഥലങ്ങള്, ഉപയോഗിക്കാത്ത സ്വിമ്മിങ് പൂളുകള്, ഉപയോഗിക്കാതെ കിടക്കുന്ന ടയറുകളില് കെട്ടിനില്ക്കുന്ന വെള്ളം തുടങ്ങിയവയിലാണ് കൂടുതലായും കൊതുകുകള് മുട്ടയിട്ട് പെരുകുന്നത്. അതിനാല് കെട്ടികിടക്കുന്ന വെള്ളം ഒഴിവാക്കി പൊതുജനങ്ങളും കൊതുക് നശീകരണ യജ്ഞത്തില് പങ്കാളികളാകണമെന്ന് ആരോഗ്യകേന്ദ്രം ആവശ്യപ്പെട്ടു.