കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി: മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ചും അവ തടയുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതിനായി അബുദാബി പോലീസ് ഒരു സ്മാര്‍ട്ട് ബസ് പുറത്തിറക്കി. ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് ‘എന്റെ കുടുംബമാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്’ എന്ന മുദ്രാവാക്യവുമായി ഈ പദ്ധതി. അബുദാബിയിലെ ഫറാ സെന്‍ട്രല്‍ സെന്ററില്‍ പ്രദര്‍ശിപ്പിച്ച സ്മാര്‍ട്ട് ബസില്‍ സ്മാര്‍ട്ട് സ്ക്രീനുകളും സിമുലേറ്ററുകളും വിആര്‍ വെര്‍ച്വല്‍ ലേണിംഗ് ടെക്നോളജിയും മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങള്‍ വിശദീകരിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന്് ആന്റി നര്‍ക്കോട്ടിക് ഡയറക്ടറേറ്റ് കേണല്‍ താഹിര്‍ ഗരീബ് അല്‍ ദാഹിരി പറഞ്ഞു. അബുദാബിയില്‍ നടക്കുന്ന മയക്കുമരുന്ന് ബോധവത്കരണവുമായി ബന്ധപ്പെട്ട ശില്പശാലകള്, പ്രഭാഷണങ്ങള്‍, ഇവന്റുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ അറിയാനാവും. വിദ്യാര്‍ത്ഥികള്‍, മാള്‍ ഷോപ്പര്‍മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലുകളില്‍ പങ്കെടുക്കുന്നവര്‍, ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ വിവിധ പരിപാടികള്‍ സംഘടപ്പിക്കും. അബുദാബി പോലീസ് മറ്റൊരു നിര്‍ണായക പദ്ധതിയായ ചാന്‍സ് ഓഫ് ഹോപ്പ് സര്‍വീസിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനും ബസ് സഹായിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പൂര്‍ണ്ണമായ രഹസ്യാത്മകത ഉറപ്പാക്കിക്കൊണ്ട് ഓണ്‍ലൈനില്‍ പുനരധിവാസ ചികിത്സകള്‍ നല്‍കാനും ഇതിലൂടെ കഴിയും.
1 Comment
Muhammed Jabir. M
👍