
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: മങ്കട മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ആറാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അല്‍ നജാത്ത് എല്‍ 7 എഫ്സി ദുബൈയെ തോല്പിച്ച് കോസ്റ്റല്‍ എഫ്സി ട്രിവാന്‍ഡ്രം ജേതാക്കളായി. ലൂസേഴ്സ് ഫൈനലില്‍ ഒയാസിസ് കേര് ആയുര്‍വേദ എച്ച്എസ്കെ എഫ്സിയെ തോല്പിച്ച് ബിന്‍ മൂസ ഗ്രൂപ്പ് ദൈര എഫ്സി സെക്കന്റ് റണ്ണേഴപ്പായി. മികച്ച കളിക്കാരനായി കോസ്റ്റല്‍ എഫ്സി ട്രിവാന്‍ഡ്രത്തിന്റെ ലിജിനും മികച്ച ഡിഫന്ററായി അല്‍ നജാത്ത് എല്‍ 7 എഫ്സിയുടെ ലൈജുവിനെയും മികച്ച ഗോള്‍ കീപ്പറായി ഒയാസിസ് ആയുര്‍വേദ എച്ച്എസ്കെ എഫ്സിയുടെ സുഹൈലിനെയും തിരഞ്ഞെടുത്തു.
കേരള എക്സ്പാട്രിയേറ്റ്സ് ഫുട്ബോള്‍ അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ യുഎഇയിലെ 16 ടീമുകള്‍ മാറ്റുരച്ച ആവേശകരമായ മല്‍സരങ്ങള്‍ വീക്ഷിക്കാന്‍ ദുബൈ അല്‍ ഖിസൈസിലെ ടാലന്റഡ് സ്പോര്‍ട്സ് ഫെസിലിറ്റി സ്റ്റേഡിയത്തില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു. ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദലി മങ്കട അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ചെമ്മുക്ക ന് യാഹുമോന്‍ ഹാജി,കെപിഎ സലാം,മുഹമ്മദ് പട്ടാമ്പി, സെക്രട്ടറിമാരായ പിവി നാസര്‍,ആര്.ഷുക്കൂര്‍,ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടി,ജനറ ല്‍ സെക്രട്ടറി എപി നൗഫല്‍,ട്രഷറര്‍ സിവി അഷ്റഫ്,കെഫപ്രസിഡന്റ് ജാഫര്‍ ഒറവങ്കര,ജനറല്‍ സെക്രട്ടറി സന്തോഷ് കരിവള്ളൂര്‍,മണ്ഡലം അഡൈ്വസറി ബോര്‍ഡ് മെമ്പറും കെഫ സെക്രട്ടറിയുമായ ഷഫീഖ് ബിന്‍ മൂസ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ സക്കീര്‍ പാലത്തിങ്കല്‍,മുജീബ് കോട്ടക്കല്‍,ശിഹാബ് ഇരുവേറ്റി,കരീം കാലടി,ഒ.ടി സലാം,അമീന് കരുവാരകുണ്ട്,മുഹമ്മദ് വള്ളിക്കുന്ന്,അബ്ദുന്നാസര്‍ എടപ്പറ്റ,ജില്ലാ വളണ്ടിയര്‍ വിങ് ക്യാപ്റ്റന്‍ ഫക്രുദീന്‍ മാറാക്കര,മണ്ഡലം ഭാരവാഹികള്‍,വിവിധ എമിറേറ്റ്സുകളിലെ മണ്ഡലം നേതാക്കള്‍ പങ്കെടുത്തു. മണ്ഡലം ജനറല്‍ സെക്രട്ടറി അന്ജൂം വലമ്പൂര്‍ സ്വാഗതവും ഉപദേശക സമിതി ചെയര്മാന് സലീം വെങ്കിട്ട നന്ദിയും പറഞ്ഞു. സമാപന ചടങ്ങില്‍ ജില്ലാ,മണ്ഡലം ഭാരവാഹികള്‍,കെഫ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി അടക്കമുള്ള ഭാരവാഹികളുടെ സാന്നിധ്യത്തില്‍ വിജയികള്‍ക്കുള്ള ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു. മണ്ഡലം ട്രഷറര്‍ ഹാഷിം ചേരി,വൈസ് പ്രസിഡന്റുമാരായ സജാദ് സിഎച്ച്,റാഫി കൂട്ടപ്പുലാവില്‍,ശിഹാബ് പുഴക്കാട്ടിരി,സെക്രട്ടറിമാരായ ജമീല്‍ വെളളില,ഫസല്‍ പാങ്ങ്,റോഷന് പെരിഞ്ചീരി,റഹൂഫ് ഏലച്ചോല, എക്സിക്യൂട്ടീവ് മെമ്പര്‍മാരായ അദ്നാന് താരിഖ്,അന്‍ഫാസ് അങ്ങാടിപ്പുറം,അന്‍സബ് പള്ളിപ്പുറം, കെകെ സലാം,മുസ്തഫ വറ്റലൂര്‍,അഷറഫ് ഒരോടംപാലം,ഷഹീം തയ്യി ല്‍,ഷറഫുദ്ധീന്‍ മൂര്‍ക്കനാട്,നസീഫ് പാതാരി,ഷമീല്‍,റഫീഖ് കോഴിക്കോട്ടുപറമ്പ്,അസീസ് തിരൂര്‍ക്കാട്,അനീഷ് പാങ്ങ്,ജസീല്‍ നെല്ലിശ്ശേരി,അന്‍സാരി,സ്വാലിഹ്, ഷമീര്‍,സാദിഖ് പാലൊളി,സലാം മങ്കട,ഇര്‍ഷാദ്, ഫിര്‍ദൗസ് നേതൃത്വംനല്കി.