കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ചൊവ്വാഴ്ച രാത്രി വയനാട്ടിലേക്ക് പോയ കുടുംബം വൈത്തിരിയില്നിന്നും ഭക്ഷണം കഴിച്ചിരുന്നു
കോഴിക്കോട്: ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാത്തമംഗലം വെള്ളന്നൂർ സ്വദേശികളായ രാജേഷ് (42) ഭാര്യ ഷിംന (36) മക്കളായ ആരാധ്യ (11), ആദിത് (11) എന്നിവരെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി വയനാട്ടിലേക്ക് പോയ കുടുംബം വൈത്തിരിയില്നിന്നും ഭക്ഷണം കഴിച്ചിരുന്നു.
ഭക്ഷണം കഴിച്ചതിനു ശേഷം ആരാധ്യക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു. അമ്പലവയലിലെ റിസോർട്ടിൽ എത്തിയതിന് പിന്നാലെ രാജേഷിനും ഷിംനയ്ക്കും മകനും ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് അമ്പലവയലിലെ ആശുപത്രിയിൽ ചികിത്സ തേടി. മകളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.