
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ : വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ക്ലബ് എഫ് എം 99.6 സംപ്രേക്ഷണം ഇന്നലെ മുതല്‍ അവസാനിപ്പിച്ചു. സാങ്കേതിക കാരണങ്ങളാലും ഉടനെ തന്നെ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതുമാണ് കാരണമായി മാനേജ്മന്റ് അറിയിച്ചിരിക്കുന്നത്. ഭീമമായ പ്രവര്‍ത്തന ചിലവും അതിനനുസരിച്ചു പരസ്യ വരുമാനം ഇല്ലാത്തതുമാണ് മിക്ക റേഡിയോ സ്റ്റേഷനുകളും പൂട്ടാന്‍ കാരണം. അടുത്തിടെ യുഎയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച രണ്ടാമത്തെ മലയാളം റേഡിയോ സ്റ്റേഷനാണ് ക്ലബ് എഫ്.എം 99.6. യുഎയിലെ ഏറ്റവും ആദ്യത്തെ മലയാള റേഡിയോ ചാനലായ റേഡിയോ ഏഷ്യയും ഈയടുത്ത് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. സാധാരണക്കാരായ പ്രവാസി മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ റേഡിയോ ചാനലുകള്‍ വഹിക്കുന്ന പങ്കു വളരെ വലുതാണ്. നിരവധി ശ്രോതാക്കളുള്ള ഇത്തരം റേഡിയോ സ്റ്റേഷനുകള്‍ പൂട്ടിപ്പോകുന്നത് ഗള്‍ഫ് മലയാളികളെ സംബന്ധിച്ചടത്തോളം അറിവിന്റെയും ആസ്വാദനത്തിന്റെയും തലങ്ങളില്‍ വലിയ നഷ്ടം തന്നെയാണ്.