കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
അബുദാബി : അബുദാബിയില് നിന്ന് ആറ് വര്ഷത്തിനകം ബഹിരാകാശത്തേക്ക് പറക്കാം. സിയാറ്റില് ആസ്ഥാനമായുള്ള റേഡിയന് എയ്റോസ്പേസ് കമ്പനിയുടെ സഹകരണത്തോടെ പദ്ധതിയുടെ പ്രാരംഭ പ്രവര്ത്തനങ്ങള് ആരംഭിച്ചു കഴിഞ്ഞു. ഹൊറിസോണ്ടല് ടേക്ക് ഓഫ് ആന്റ് ലാന്ഡിംഗ് സൗകര്യമുള്ള, പൂര്ണ്ണമായും പുനരുപയോഗിക്കാവുന്ന വിമാനമാണ് വികസിപ്പിക്കുന്നത്. 2028 ല് ആദ്യത്തെ സബ് ഓര്ബിറ്റല് പരീക്ഷണ യാത്ര നടത്തും. 2029 വര്ഷത്തില് ആദ്യത്തെ വിമാനം ഭ്രമണ പഥത്തില് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 2030ല് തന്നെ യുഎഇയില് നിന്ന് ബഹിരാകാശത്തേക്ക് സഞ്ചാരികളുമായി വാണിജ്യ വിമാനങ്ങള് പറന്നുയരും എന്നാണ് അധികൃതര് വ്യക്തമാക്കുന്നത്. സാധാരണ ബഹിരാകശത്തു നിന്നും വ്യത്യസ്തമായി വെര്ട്ടിക്കല് പാഡിന് പകരം റണ്വേയില് നിന്ന് പറന്നുയരാന് കഴിയുന്ന എയര്ക്രാഫ്റ്റ് ആണ് ഉപയോഗിക്കുക. 2,270 കിലോഗ്രാം ചരക്ക് എത്തിക്കാനും 4,540 കിലോഗ്രാം തിരികെ കൊണ്ടു വരാനും ഇതുവഴി സാധിക്കും.