
ഷാർജയിൽ കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 136 കിലോ മയക്കുമരുന്ന്
ഈ ഫഌവര്‍ ഫാമിലേക്കു കടന്നു ചെല്ലുമ്പോള്‍ കവാടത്തില്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ വാക്കുകള്‍ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്. ‘ഞങ്ങളുടെ നാട്ടില്‍ കൃഷിക്ക് ഭാവിയില്ലെന്ന് അവര്‍ പറഞ്ഞു,എന്നാല്‍ സര്‍വശക്തനായ ദൈവത്തിന്റെ സഹായത്താലും ഞങ്ങളുടെ ദൃഢനിശ്ചയത്താലും മരുഭൂമിയെ ഹരിതഭൂമിയാക്കി മാറ്റുന്നതില്‍ ഞങ്ങള്‍ വിജയിച്ചു.’ അതെ, ഈ വാക്കുകളെ അനര്‍ഥമാക്കുന്ന കാഴ്ചകളാണ് അബുദാബിയിലെ ഫഌവര്‍ ഫാമില്‍ കാഴ്ചക്കാരെ കാത്തിരിക്കുന്നത്. അബുദാബിയില്‍ നിന്ന് ദുബൈ റോഡില്‍ ഏകദേശം ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ മുവൈലയില്‍ സ്ഥിതിചെയ്യുന്ന വിശാലമായ ഫാമില്‍ എത്തിച്ചേരാം.
മരുഭൂമിയെ ഹരിതാഭമാക്കുന്നതില്‍ ഇവിടത്തെ ഭരണാധികരികളും കര്‍ഷകരും എത്രത്തോളം ശ്രദ്ധപുലര്‍ത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഫഌവര്‍ ഫാം. പ്രതികൂല കാലാവസ്ഥയിലും പല നിറത്തിലുള്ള ലാവണ്ടര്‍,സൂര്യകാതി,ഓര്‍ക്കിഡ്,റോസ് തുടങ്ങിയ വിവിധയിനം പൂക്കളുടെ ഒരു വലിയ ‘പൂ പാടം’ തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പൂക്കളില്‍ നിന്ന് തേന്‍ കുടിക്കാന്‍ എത്തുന്ന ചിത്ര ശലഭങ്ങളും,തേനീച്ചകളും നമ്മെ ഗൃഹാതുരത്വത്തിലേക്കു കൂട്ടിക്കൊണ്ടുപോകും. ഫോട്ടോ ഷൂട്ടിനുള്ള പ്രത്യേക സ്ഥലങ്ങള്‍,കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള സൗകര്യം,മുയല്,മയില്‍ തുടങ്ങിയ വിവിധയിനം പക്ഷി മൃഗാദികള്‍ എന്നിവയും ഇവിടത്തെ ആകര്‍ഷണങ്ങളാണ്. അതോടൊപ്പം വര്‍ണാഭമായ ബൊക്ക,വര്‍ഷങ്ങളോളം കേടു കൂടാതെയിരിക്കുന്ന പൂക്കള്‍,ഫാമില്‍ കൃഷി ചെയുന്ന പച്ചക്കറികള്‍,പൂക്കളുടെ വിത്തുകള്‍ എന്നിവ വാങ്ങുന്നതിനുള്ള അവസരവും ഇവിടെയുണ്ട്.
സ്വദേശികളും വിദേശികളുമായി നൂറുകണക്കിന് സന്ദര്‍ശകരാണ് ദിവസേന ഫാം സന്ദര്‍ശിക്കുന്നതിനായി എത്തിച്ചേരുന്നത്. ‘മരുഭൂമിയില്‍ ഇതുപോലെ പൂക്കള്‍ കൃഷി ചെയ്തു പരിപാലിച്ചു സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുക എന്നത് വളരെ വലിയൊരു കാര്യമാണ്. അതോടൊപ്പം നമുക്കിഷ്ടമായ പൂക്കള്‍ വാങ്ങാനുള്ള സൗകര്യവും ഈ ഫാമിനെ വ്യത്യസ്തമാക്കുന്നു.’ഫുജൈറയില്‍ നിന്ന് കുടുംബസമേതം ഫാം സന്ദര്‍ശിക്കാനെത്തിയ മലപ്പുറം വേങ്ങര സ്വദേശി നാസര്‍ അച്ചനമ്പലം പറയുന്നു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധയിനം കൃഷി രീതികള്‍ പരിചയപ്പെടുന്നതിനും അവ പരിപാലിക്കുന്നതു നേരിട്ടറിയുന്നതുമുള്ള അവസരമാണ് ഫാം അധികൃതര്‍ ഒരുക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 മണി വരെയും ഉച്ചകഴിഞ്ഞു മൂന്നു മണി മുതല്‍ ആറു മണി വരെയും ശനി,ഞായര്‍ ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ വൈകുന്നേരം ആറു മണിവരെയുമാണ് സന്ദര്‍ശന സമയം. രാവിലെയോ വൈകുന്നേരമോ എത്തുന്നതാണ് ഏറെ ഉചിതം. അവധി ദിവസങ്ങളില്‍ 15 ദിര്‍ഹവും മറ്റു പ്രവര്‍ത്തി ദിവസങ്ങളില്‍ 10 ദിര്‍ഹവുമാണ് പ്രവേശന ഫീസ്. ഫാമിലെ നിര്‍ദേശങ്ങള്‍ പാലിച്ചു വര്‍ണാഭമായ പൂക്കളുടെ മനോഹാരിത ആസ്വദിച്ചു ഇവിടെ ഇന്ന് നിന്ന് ഇറങ്ങുമ്പോള്‍ ഏതൊരു സഞ്ചാരിയുടെയും കണ്ണില്‍ കുളര്‍മയും മനസില്‍ സന്തോഷവും നിറയും.