റോഡ് സുരക്ഷ : രണ്ടാംഘട്ട ബോധവത്ക്കരണവുമായി അബുദാബി പൊലീസ്
അബുദാബി : ഇത്തിഹാദ് എയര്‍വേയ്സ് അബുദാബിക്കും ടെല്‍ അവീവിനും ഇടയിലുള്ള ചില വിമാനങ്ങള്‍ റദ്ദാക്കി. തിരിച്ചുള്ള റൂട്ടിലും ഇതേ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. പ്രവര്‍ത്തനപരമായ കാരണങ്ങളാലാണ് തടസ്സമുണ്ടായതെന്ന് എയര്‍ലൈന്‍ അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രാഈലും ഹിസ്ബുള്ളയും തമ്മില്‍ പ്രാദേശിക സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യമുണ്ട്. പല വിമാനക്കമ്പനികളും ഇറാന്, ലെബനന് വ്യോമാതിര്‍ത്തികള്‍ ഒഴിവാക്കാനും ഇസ്രായേലിലേക്കും ലെബനനിലേക്കും ഉള്ള വിമാനങ്ങള്‍ റദ്ദാക്കാനും തുടങ്ങിയിട്ടുണ്ട്. ഹമാസ് നേതാവ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ മേഖലയില്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുകയാണ്. 2023 നവംബര്‍ മുതല്‍ ടെല്‍ അവീവിലേക്കുള്ള എമിറേറ്റ്സിന്റെ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ആ സമയത്ത് ഇസ്രായേലും ഗാസയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് എയര്‍ലൈന്‍ മേഖലയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിരുന്നു.